മോദി കാത്ത് വച്ചിരിക്കുന്ന ട്വിസ്റ്റ് എന്ത്? പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്

ജി എസ് ടി പരിഷ്ക്കരണങ്ങൾ ഉൾപ്പടെ നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധ്യത. വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്. ജിഎസ്ടി മാറ്റം മാത്രമാണോ സംസാരിക്കുക അല്ലെങ്കിൽ എച്ച് വൺ ബി വീസ ഫീസ് ഉയർത്തിയതിന് ശേഷമുള്ള പ്രതിസന്ധിയെ കുറിച്ച് ചർച്ചയാക്കപ്പെടുമോ എന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ചോദിച്ചു.
Also Read : ബിജെപി ഇനി എൻജെപി ആകുമോ!! മോദി സർക്കാർ പോലൊന്ന് വേണം നേപ്പാളിൽ… ആഗ്രഹം പറഞ്ഞ് ‘ജെൻ സി’കൾ
ഓപറേഷൻ സിന്ദൂരിലെ മൂന്നാം കക്ഷി ഇടപെടലിനെപറ്റി മോദി പരാമർശിക്കുമോ? വഷളായി കൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക ബന്ധം മോദി പരാമർശിക്കുമോ? തുടങ്ങിയ ചോദ്യങ്ങളുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. വൈകിട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെങ്കിലും എന്ത് വിഷയമാണ് സംസാരിക്കുന്നത് എന്ന കാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടില്ല. നാളെ നടപ്പിലാക്കാൻ പോകുന്ന ജി എസ് ടി പരിഷ്‌ക്കരണം മോദിയുടെ പ്രതിപാദ്യ വിഷയമാകാൻ സാധ്യതയുണ്ട്. അമേരിക്കയുമായി തുടരുന്ന നയതന്ത്ര തർക്കത്തെക്കുറിച്ച് എന്തെങ്കിലും സൂചന മോദി നൽകിയേക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here