5 വയസ്സുകാരൻ കളിച്ചത് നാടൻ തോക്ക് വച്ച്; ജീവൻ പോയതറിയാതെ മാതാപിതാക്കൾ

രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിൽ വീട്ടിൽ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധ വശാൽ കാഞ്ചി വലിച്ചതിനെത്തുടർന്ന് വെടിയേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ദേവാൻഷു എന്ന കുട്ടി തനിച്ചായിരുന്നു. കളിക്കുന്നതിനിടെ വീട്ടിലെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് കുട്ടി എടുക്കുകയായിരുന്നു. കാഞ്ചി വലിച്ചയുടൻ തലയിൽ വെടിയുണ്ട തുളച്ചുകയറുകയാരുന്നു. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപെട്ടതായി പോലീസ് പറയുന്നു.

Also Read : ജെൻ-സിക്ക് സമരം ചെയ്യാനുമറിയാം; സോഷ്യൽ മീഡിയ തന്നെ വിഷയം

സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. വെടിയേറ്റ ശബ്ദം കേട്ട് അയൽക്കാർ സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. തുടർന്ന് അയൽക്കാരാണ് മാതാപിതാക്കളെയും പോലീസിനെയും വിവരമറിയിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. നാടൻതോക്ക് എങ്ങനെ വീട്ടിൽ എത്തിയെന്നതും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top