നോബേൽ പ്രഖ്യാപനം നാളെ; ട്രംപ് ‘സമാധാന പ്രിയനെന്ന് ‘ വൈറ്റ് ഹൗസ്

സമാധാനത്തിനുള്ള നോബേൽ സമ്മാനം നാളെ പ്രഖ്യാപിക്കാനിരിക്കെ ട്രംപിൻ്റെ പേര് ഉയർത്തി കാട്ടി വൈറ്റ് ഹൗസ്. ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ട്രംപിനെ ‘സമാധാന പ്രസിഡൻ്റ്’ (The Peace President) എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് നോബേൽ സമ്മാനത്തിനായി ട്രംപിന്റെ പേര് വൈറ്റ് ഹൗസ് ഉയർത്തി കാട്ടുന്നത്. പുരസ്കാരം ലക്ഷ്യമിട്ട് ട്രംപിൻ്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ നയതന്ത്ര നീക്കങ്ങൾ വിജയിക്കുമോ എന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങൾ.

20 ഇന സമാധാന കരാറിലൂടെ ഇസ്രായേലിനും പലസ്തീനും ഇടയിൽ വെടി നിർത്തൽ കരാർ സാധ്യമാക്കാൻ ട്രംപിന് കഴിഞ്ഞു എന്ന വാദം ഉയർത്തി കൊണ്ടാണ് ട്രംപ് അനുകൂലികൾ സമാധാനത്തിനുള്ള പരമോന്നത പുരസ്കാരം അദ്ദേഹത്തിന് നൽകണമെന്ന് വാദിക്കുന്നത്. പുരസ്കാരത്തിനായി ട്രംപ് നേരത്തെ തന്നെ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഗാസ കരാർ ഈ അവകാശവാദങ്ങൾക്ക് പുതിയ മാനം നൽകിയിരിക്കുകയാണ്.

Also Read : സമാധാനത്തിനുള്ള നോബൽ പ്രൈസ് ട്രംപ് അടിച്ചെടുക്കുമോ? വരാൻ പോകുന്നത് യുദ്ധങ്ങളില്ലാത്ത ലോകമോ?

ലോകമെമ്പാടുമുള്ള ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നു. അർമേനിയയും അസർബൈജാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതും, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിച്ചതും ഈ നേട്ടങ്ങളുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെടുത്തുന്നു.

“ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു, എട്ടാമത്തേതിലേക്ക് അടുക്കുകയാണ്. ഒരുപക്ഷേ നോബേൽ കമ്മിറ്റി അത് എനിക്ക് നൽകാതിരിക്കാൻ ഒരു കാരണം കണ്ടെത്തിയേക്കാം,” എന്ന് അദ്ദേഹം നർമ്മം കലർത്തി പറഞ്ഞു. എന്നിരുന്നാലും, ഈ വർഷത്തെ പുരസ്‌കാരം ലക്ഷ്യമിട്ട് ട്രംപിൻ്റെ സഹായികൾ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.

കാലാവസ്ഥ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ്, വിയറ്റ്നാമിലെ മനുഷ്യാവകാശ പ്രവർത്തകനും ബുദ്ധമത നേതാവുമായ തിച്ച് ക്വാങ് ട്യു, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാൻ എന്നിവരുടെ പേരുകളും സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിനായി ഉയർന്ന് കേൾക്കുന്നുണ്ട്. ഇറാനിലെ വനിതാ പ്രക്ഷോഭകർ, ഗ്രീസിലെയും തുർക്കിയിലെയും ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തകർ എന്നിവറുടെ പ്രവർത്തങ്ങളും സമിതി പരിഗണിച്ചേക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top