കഫ് സിറപ്പിൽ ഇടപെട്ട് WHO; കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി

മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പിന്‍റെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടു.

Also Read : വീണ്ടും മരുന്നുകൾക്ക് നിരോധനം…. ഇവ കൈയിലുള്ളവർ ഉപയോഗിക്കരുത്

സർക്കാരിൽ നിന്നും ഔദ്യോഗികമായ വിശദീകരണം ലഭിച്ച ശേഷം കോൾഡ്രിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ സംബന്ധിച്ച് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രേസൻ ഫാർമ കാഞ്ചീപുരം ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ്. ഈ കമ്പനിയുടെ അനാസ്ഥ രാജ്യത്തുടനീളം വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച കടുത്ത ആശങ്കക്കാണ് വഴിവച്ചത്. തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ 350ലധികം പിഴവുകളാണ് ഈ മരുന്നിൽ കണ്ടെത്തിയത്. അടിസ്ഥാന സൗകര്യങ്ങളില്ല, യോഗ്യതയുള്ള ജീവനക്കാരോ, ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശരിയായ നടപടിക്രമങ്ങളോ ഈ സ്ഥാപനത്തിന് ഇല്ലന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് കാരണമായത്. രാജ്യത്ത് ഡോക്ടറുടെ കുറുപ്പടി ഇല്ലാതെ കഫ് സിറപ്പ് മെഡിക്കൽ ഷോപ്പുകളിൽ നിന്നും നൽകരുതെന്ന് ആരോഗ്യ മന്ത്രലയം നിർദേശം നൽകിയിട്ടുണ്ട്.

Also Read : കുരുന്നുകൾക്ക് വിഷം നൽകിയ കമ്പനി!! 16 ജീവനെടുത്ത കഫ് സിറപ്പ് ഉണ്ടാക്കിയത് ഒരുവൃത്തിയുമില്ലാതെ

ചുമമരുന്നുകൾ കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 20 കുട്ടികൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെ മരിച്ചത്. ഇതിന് പുറമേ നാലോളം കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കോൾ‌ഡ്രിഫ് ഉൾ‌പ്പെടെയുള്ള മൂന്ന് കഫ് സിറപ്പുകൾ മധ്യപ്രദേശ് നിരോധിച്ചിരുന്നു. രാജസ്ഥാൻ, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളും കോൾഡ്രിഫ് സിറപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top