രാഷ്ട്രപതിയെ അമ്മയെ പോലെ നോക്കുന്ന ഓഫിസർ; ആരാണ് മേജർ ഋഷഭ് സിംഗ് സാംബിയാൽ ?

കുറച്ചു നാളുകളയായി സോഷ്യൽ മീഡിയയിൽ സെൻസേഷനായി മാറിയിരിക്കുകയാണ് മേജർ ഋഷഭ് സിംഗ് സാംബിയാൽ. ഒരുപാട് പേർ ഇൻറർനെറ്റിൽ തിരയുന്നതും ഇദേഹഹത്തെപ്പറ്റിയാണ്. പ്രസിഡന്റ് ദ്രൗപതി മുർമുവിനെ മകൻ അമ്മയെ സംരക്ഷിക്കുന്ന പോലെ എപ്പോഴും കൂടെയുള്ള ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ദ്രൗപതി മുർമു എവിടെ പോയാലും അവിടെ സഹായമായി ഈ ഓഫീസർ അവിടെ ഉണ്ടാകുന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

Also Read : ഉറങ്ങിക്കിടന്ന യുവതിയെ ആക്രമിച്ച് മോഷണം; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

എലൈറ്റ് 4 പാരാ (സ്പെഷ്യൽ ഫോഴ്‌സ്) ഓഫീസറും നിലവിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സഹായി എഡിസിയുമാണ് അജോർ ഋഷഭ് സിംഗ് സാംബിയാൽ. മിടുക്കനായ സൈനിക ഭാവം, ശാന്തമായ പെരുമാറ്റം, എന്നിവ അദ്ദേഹത്തെ ഇതിനകം തന്നെ ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റിയത് . നിരവധി ഫാൻ പേജുകളാണ് ഇദ്ദേഹത്തിനായി സോഷ്യൽ മീഡിയയിൽ ഉള്ളത്.

Also Read :ജോലിക്കായി കേരളത്തിൽ നിന്ന് നാട് വിട്ടവർ തിരികെയെത്തുന്നു; മടങ്ങി എത്തിയവരിൽ ഏറെയും വിദേശത്ത് നിന്നും

ജമ്മുവിൽ നിന്നുള്ള സാംബിയാൽ, 2021-ൽ ജാട്ട് റെജിമെന്റിന്റെ കമാൻഡിംഗ് ക്യാപ്റ്റനായിരിക്കെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൽ നിന്ന് “ബെസ്റ്റ് മാർച്ചിംഗ് കണ്ടിഞ്ചന്റ് ട്രോഫി” നേടിയ ഓഫീസറാണ്. റിപ്പബ്ലിക് ദിന പരേഡ് സംഘത്തെ നയിച്ചപ്പോഴാണ് ആദ്യമായി സാംബിയാൽ ആദ്യമായി മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അദ്ദേഹത്തിന്റെ കൃത്യത, അച്ചടക്കം, നേതൃത്വം എന്നിവ എല്ലാ സൈനിക വൃത്തങ്ങളിലും വ്യാപകമായി പ്രശംസിക്കപ്പെട്ട ഒന്നാണ്.

ഇപ്പോൾ പ്രസിഡന്റിന്റെ എഡിസി ആയി സേവനമനുഷ്ഠിക്കുന്ന സാംബിയാൽ, ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും വിശിഷ്ടമായ പദവികളിൽ ഒന്നാണ് വഹിക്കുന്നത് .
പ്രസിഡന്റ്, ഗവർണർമാർ അല്ലെങ്കിൽ സൈനിക ഉദ്യോഗസ്ഥർ പോലുള്ള വിഐപികളുടെ വ്യക്തിപരമായ സഹായിയായി പ്രവർത്തിക്കുന്ന ഒരാളാണ് എഡിസി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top