നേപ്പാളിലെ ‘ജെന്‍ സി’കളുടെ തലവൻ; ആരാണ് സുദന്‍ ഗുരുങ്?

നേപ്പാളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ തെരുവിലിറങ്ങിയ ജെന്‍ സികൾക്ക് പിന്നിലെ പ്രേരക ശക്തി ആരാണെന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം. ഡിജിറ്റല്‍ സ്വാതന്ത്ര്യത്തിനും സർക്കാർ അഴിമതിക്കുമെതിരേ നേപ്പാളില്‍ നടന്ന പ്രതിഷേധങ്ങളുടെ അമരക്കാരനാണ് 36 വയസുള്ള സാമൂഹികപ്രവർത്തകൻ സുദന്‍ ഗുരുങ്. ഹാമി നേപ്പാള്‍ എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റാണ് സുദന്‍ ഗുരുങ്. ജെന്‍ സികളെ സംഘടിപ്പിച്ച് തെരുവിൽ സമരമായി അണിനിരത്താൻ പ്രവർത്തിച്ച തലകളിൽ പ്രധാനി കൂടിയാണ് ഇദ്ദേഹം.

Also Read : ജെന്‍ സിയുടെ കരുത്ത് അറിഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി; രാജിവച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് മുങ്ങി

സ്‌കൂള്‍ യൂണിഫോം ധരിച്ചും പുസ്തകങ്ങള്‍ കൈകളിലേന്തിയും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകാന്‍ നിര്‍ദേശിച്ച് ആയിരക്കണക്കിന് കുട്ടികളെയാണ് ഗുരുങ് റാലിയുടെ ഭാഗമാക്കിയത്. നിരോധനം നിലവില്‍ വരുന്നതിന് മുന്‍പേതന്നെ പ്രതിഷേധത്തിനുള്ള റൂട്ടുകളെ കുറിച്ചും സുരക്ഷാമുന്‍കരുതലുകളെ കുറിച്ചും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഗുരുങ്ങും അദ്ദേഹത്തിന്റെ എന്‍ജിഒയും വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015-ലുണ്ടായ ഭൂകമ്പത്തില്‍ അദ്ദേഹത്തിന് തന്റെ കുഞ്ഞിനെ നഷ്ടമായിരുന്നു. ആ അനുഭവം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും യുവജനങ്ങളുടെ കാര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ ഗുരുങ്ങിന് പ്രചോദനമാവുകയായിരുന്നു. ഒടുവിൽ സമരത്തിന് മുന്നിൽ മുട്ടുമടക്കി നേപ്പാൾ പ്രധാനമന്ത്രിക്ക് രാജി വെക്കേണ്ടി വന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top