നുഴഞ്ഞുകയറ്റക്കാർ ആരുടെ വോട്ട് ബാങ്ക്? മോദിയും ഖാർഗെയും നേർക്കുനേർ!

അസമിലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ വാക്പോര് മുറുകുന്നു. കോൺഗ്രസ് രാജ്യവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വോട്ട് കിട്ടാൻ വേണ്ടി ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരെ അസമിൽ താമസിപ്പിക്കുകയാണ്. വോട്ടർ പട്ടിക പുതുക്കുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് അധികാരം കിട്ടാൻ വേണ്ടിയാണ്. അസം ജനതയുടെ ഭൂമിയും അഭിമാനവും ബിജെപി സംരക്ഷിക്കുമെന്നും മോദി പറഞ്ഞു.

എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. കേന്ദ്രത്തിലും അസമിലും ബിജെപി ഭരിക്കുമ്പോൾ സുരക്ഷാ വീഴ്ചയ്ക്ക് എങ്ങനെയാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക എന്നാണ് അദ്ദേഹം ചോദിച്ചത്. ഭരിക്കാൻ കഴിയാത്തതിന്റെ ദേഷ്യം തീർക്കാൻ മോദി എല്ലാം പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവയ്ക്കുന്നു. കോൺഗ്രസ് ഒരിക്കലും കുടിയേറ്റക്കാരെയോ ഭീകരരെയോ പിന്തുണയ്ക്കില്ല. രാജ്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടത് സർക്കാരാണെന്നും മല്ലികാർജുൻ ഖാർഗെ തുറന്നടിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top