വാക്സിൻ ലഭിച്ചിട്ടും കുട്ടികൾ മരിച്ചതിന്റെ കാരണം പുറത്ത്; റിപ്പോർട്ട് പുറത്ത് വിട്ട് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം

വാക്സിൻ എടുത്തതിനുശേഷവും കുട്ടികൾ പേ വിഷബാധ മൂലം മരണപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പത്തനംതിട്ട, മലപ്പുറം, കൊല്ലം എന്നിവിടങ്ങളിലായി മൂന്ന് കുട്ടികളാണ് വാക്സിനേനേഷന് ശേഷം പേ വിഷ ബാധ മൂലം മരണപ്പെട്ടത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം (DHS) നടത്തിയ അന്വേഷണത്തിൽ ചികിത്സ ലഭിക്കുന്നതിനുള്ള കാലതാമസം, പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ റാബിസ് ഇമ്യൂണോഗ്ലോബുലിൻ (RIG) ക്ഷാമം, ആളുകൾക്കിടയിൽ വളർത്തുമൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള അവബോധക്കുറവ് എന്നിവയാണ് കുട്ടികളുടെ മരണത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജെയ്‌സിംഗ് സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ, ബാലാവകാശ സംരക്ഷണ കമ്മീഷന് ഡയറക്ടറേറ്റ് കണ്ടെത്തലുകൾ സമർപ്പിച്ചു. “തല, കഴുത്ത് തുടങ്ങിയ വളരെ സങ്കീർണ്ണമായ ഭാഗങ്ങളിൽ ഗുരുതരമായതും ആഴത്തിലുള്ളതുമായ കാറ്റഗറി 3 പരിക്കുകളാണ് സംഭവിച്ചിരിക്കുന്നത്. ഇത് മൂലം വൈറസ് ഞരമ്പുകളിലേക്ക് കടക്കുകയും ശരീരത്തിലാകമാനം പടരുകയും ചെയ്തു.

Also Read : വാക്‌സിന്‍ എടുത്തിട്ടും വീണ്ടും പേവിഷബാധ; കൊല്ലത്തെ ഏഴു വയസുകാരിക്കും രോഗം; മലപ്പുറത്തെ മരണത്തിൽ പറഞ്ഞ ന്യായവും നിലനില്‍ക്കില്ല

തല, മുഖം, കൈവിരലുകള്‍ എന്നിവയിൽ ഏൽക്കുന്ന കടി തീവ്രതയേറിയതാണ്. തലച്ചോറിലേക്ക് വൈറസിന് ഉടൻ പ്രവേശിക്കാൻ കഴിയും എന്നതാണ് ഇതിനെ അതീവ ഗൗരവതരമാക്കുന്നത്. അത് കാരണം ആരോഗ്യപ്രവർത്തകർ നൽകിയ ഇമ്യൂണോഗ്ലോബുലിനും വാക്സിനും ഫലപ്രദമല്ലാതായെന്നും DHS റിപ്പോർട്ടിൽ പറയുന്നു.

സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ പട്ടികളുടെ ആക്രമണത്തിന്റെ സ്വഭാവം, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച സമയം, ആശുപത്രികളിൽ നിന്ന് ലഭിച്ച ചികിത്സ, ആശുപത്രികളിലെ വാക്സിൻ ലഭ്യത, പേവിഷബാധയ്‌ക്കെതിരായ പ്രതിരോധത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലെ അവബോധം എന്നിവയുൾപ്പെടെ വിവിധ വശങ്ങൾ ഡയറക്ടറേറ്റ് പരിശോധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top