സെല്‍ഫിക്കിടെ ഭര്‍ത്താവിനെ പുഴയില്‍ തള്ളിയിട്ട് നവവധു; കഷ്ടിച്ച് രക്ഷപ്പെട്ട് യുവാവ്

കര്‍ണാടകയിലെ യാദ്ഗിറിലെ കൃഷ്ണനദിയില്‍ ഭര്‍ത്താവിനെ തള്ളിയിട്ട് കൊല്ലാന്‍ നവവധുവിന്റെ ശ്രമം. നാട്ടുകാര്‍ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഇതോടെയാണ് യുവതിയുടെ പ്ലാന്‍ തെറ്റിയത്. യാത്ര ചെയ്യുന്നതിനിടെ ഭാര്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഗുര്‍ജാപൂര്‍ പാലത്തില്‍ വാഹനം നിര്‍ത്തി യുവാവ് സെൽഫി എടുക്കാന്‍ തുടങ്ങിയത്.

ഫോട്ടോ എടുക്കുന്നതിടെ യുവതി ഭര്‍ത്താവിനെ നദിയിലേക്ക് തളളിയിട്ടു. നീന്തല്‍ വശമില്ലായിരുന്നു എങ്കിലും യുവാവിന് സമീപത്തുളള പാറയില്‍ പിടികിട്ടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കയറിട്ട് കൊടുത്ത് രക്ഷിക്കുക ആയിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍വഴുതി ഭര്‍ത്താവ് വീണതായി പറഞ്ഞ് യുവതി നിലവിളിക്കുകയും ചെയ്തു.

യുവാവ് രക്ഷപ്പെട്ട് മുകളില്‍ എത്തിയതോടെയാണ് ട്വിസ്റ്റായത്. തന്നെ ഭാര്യ തളളിയിട്ടതാണെന്ന് യുവാവ് വെളിപ്പെടുത്തി. അതുവരെ യുവതിയെ ആശ്വസിപ്പിച്ച് നിന്ന നാട്ടുകാര്‍ ഇതോടെ അമ്പരന്നു. യുവതി ആരോപണം നിഷേധിച്ചതോടെ തര്‍ക്കമായി. ഇതോടെ കേസ് പൊലീസിന് മുന്നിലെത്തി. വിഡിയോ തെളിവുകള്‍ പരിശോധിച്ച് നടപടി എടുക്കാനാണ് പോലീസ് ശ്രമം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top