ഭർത്താവിനെ കുടുക്കിയ ഭാര്യയുടെ മരണമൊഴി; വായ വലിച്ചു കീറി വിഷമൊഴിച്ചു

വിഷം ഉളളിൽച്ചെന്ന് ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ സ്വദേശിനിയുടേത് ക്രൂരമായ ഗാർഹിക പീഡന കൊലപാതകമെന്ന് പൊലീസ്. പുറപ്പുഴ ആനിമൂട്ടിൽ ജോർലിയെയാണ് ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയത്. ഭർത്താവ് ടോണി മാത്യുവിനു മേൽ പൊലീസ് കൊലക്കുറ്റം ചുമത്തി. കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിച്ചത് ഭർത്താവാണെന്ന് മരിക്കുംമുമ്പ് ജോർലി മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിരുന്നു.
ഭർത്താവായ ടോണി മദ്യപിച്ച് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുന്നതും, ഭർതൃ വീട്ടുകാർ ജോര്‍ലിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം ജോര്‍ലിയുടെ പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു. രാത്രികളിൽ ഇവിടെ സംഘർഷം പതിവായിരുന്നു എന്ന് പ്രദേശവാസികളും അറിയിച്ചിരുന്നു. പണത്തെ ചൊല്ലിയും സ്ത്രീധനത്തെ ചൊല്ലിയും ഉള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും പോലീസ് സംശയിക്കുന്നു.
വിഷം കുടിക്കാന്‍ ഭാര്യയെ ടോണി നിര്‍ബന്ധിച്ചിരുന്നു എന്നും കുടിച്ചില്ലെങ്കില്‍ നിർബന്ധിച്ചു കുടിപ്പിച്ച് കൊല്ലുമെണ് ഭീഷണി മുഴക്കിയെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനൊടുവില്‍ കുപ്പിയില്‍ കരുതിയിരുന്ന വിഷം ജോര്‍ലിയുടെ കവിളില്‍ കുത്തിപ്പിടിച്ച് വായ തുറപ്പിച്ച് ഒഴിക്കുകയായിരുന്നു എന്നാണ് നിഗമനം. മകള്‍ അലീനയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മദ്യപിക്കുന്നതിനായി വിറ്റുകളഞ്ഞുവെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 26ന് ആയിരുന്നു വിഷം ഉള്ളിൽച്ചെന്ന നിലയിൽ ജോർലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here