മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണ് നട്ട് കവിത; ആരോപണം ഉന്നയിച്ചവർക്ക് എതിരെ നിയമനടപടി!

ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന മുൻ നിയമസഭാംഗം കെ കവിത രംഗത്ത്. വാർത്താ ചാനലായ ടി ന്യൂസ്, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), എംഎൽഎ മാധവറാം കൃഷ്ണ റാവു, ബിജെപി നേതാവ് അല്ലേടി മഹേശ്വർ റെഡ്ഡി എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കുള്ളിൽ മാപ്പ് പറയണം എന്നാണ് ആവശ്യം.

പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പിതാവും മുൻ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു ബിആർഎസ്സിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് കവിതയുടെ പുതിയ പ്രഖ്യാപനം. താൻ ഒരു ദിവസം തീർച്ചയായും മുഖ്യമന്ത്രിയാകുമെന്നും, 2014ന് ശേഷം നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്നും അവർ പറഞ്ഞു.

ഭർത്താവ് ദേവനപ്പള്ളി അനിൽ കുമാറിനെതിരായ ആരോപണങ്ങൾ കവിത ശക്തമായി നിഷേധിച്ചു. തന്റെ ഭർത്താവ് സർക്കാർ ഭൂമിയിൽ കച്ചവടം നടത്തിയിട്ടില്ല. സ്വകാര്യ ഭൂമിയിൽ മാത്രമാണ് കച്ചവടം നടത്തിയത്. 1000 കോടി രൂപയുടെ തട്ടിപ്പിലും 36 ഏക്കർ ഭൂമി സ്വന്തമാക്കിയെന്നുമുള്ള ആരോപണങ്ങൾ കവിത പൂർണ്ണമായും നിഷേധിച്ചു.

പ്രതിപക്ഷ നേതാക്കളാണ് തനിക്കെതിരെ കളവ് പ്രചരിപ്പിക്കുന്നത് എന്ന് കവിത ആരോപിച്ചു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഇപ്പോൾ നടപടി എടുക്കാത്തത്, കോൺഗ്രസ് നേതാക്കൾക്ക് മുൻ ഭരണത്തിൽ ചില നേട്ടങ്ങൾ കിട്ടിയതുകൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top