‘പാകിസ്ഥാനെ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയും’; മുന്നറിയിപ്പുമായി കരസേന മേധാവി

ഭീകരവാദത്തിന് പിന്തുണ നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂരിൽ ഉണ്ടായ സംയമനം ഇനി ഉണ്ടാകില്ല. ഇനിയൊരു ആക്രമണം ഉണ്ടായാൽ ‘പാകിസ്ഥാനെ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ചു കളയുമെന്ന്’ കരസേനാ മേധാവി മുന്നറിയിപ്പ് നൽകി.

ഇന്ത്യ പോരാടുന്നത് ഭീകരവാദത്തിനെതിരെയാണ്. ഭൂപടത്തിൽ പാകിസ്ഥാൻ എന്നൊരു രാജ്യം നിലനിൽക്കണമെങ്കിൽ അവർ സ്പോൺസർ ചെയ്യുന്ന ഭീകരത അവസാനിപ്പിക്കണം. ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിക്കുന്ന ചടങ്ങിലായിരുന്നു കരസേനാ മേധാവിയുടെ ഈ പ്രതികരണം.

അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ, ഇന്ത്യൻ വിമാനങ്ങൾ ഒന്നും തകർത്തിട്ടില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിങ്
പറഞ്ഞു. പാകിസ്താന്റെ അഞ്ചു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ച് വീഴ്ത്തി. എഫ് 16 ഉള്‍പ്പെടെ വ്യോമത്താവളങ്ങളിൽ സൂക്ഷിച്ചിരുന്ന 10 യുദ്ധ വിമാനങ്ങളും തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top