പാക്കിസ്ഥാനെ തിരിച്ചടിക്കുമെന്ന് ഉറപ്പുനൽകി പ്രതിരോധമന്ത്രി; ‘അതെൻ്റെ ഉത്തരവാദിത്തം’ എന്ന് രാജ്നാഥ് സിങ്

“നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് അറിയാം, അദ്ദേഹത്തിന്റെ ശൈലി, നിശ്ചയദാർഢ്യം എന്നിവ എല്ലാവർക്കും പരിചിതമാണ്. മോദിയുടെ നേതൃത്വത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് സംഭവിക്കും, ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് പ്രതിരോധമന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും ആണ്, അതുണ്ടാകും. ഉറപ്പാണ്”

ഇങ്ങനെ നരേന്ദ്ര മോദിയെ പ്രകീർത്തിച്ചും, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാക്കിസ്ഥാന് തിരിച്ചടി നൽകാനുള്ള പ്രതിബദ്ധത പങ്കുവെച്ചുമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത് എത്തിയത്. ഡൽഹി ഭാരത് മണ്ഡപത്തിൽ സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു പ്രതിരോധമന്ത്രിയുടെ ഈ പ്രതികരണം.

Also Read: തീവ്രവാദത്തിലേക്ക് ആളൊഴുക്ക് കുറഞ്ഞു; യുവാക്കൾ വിനോദ സഞ്ചാര ബിസിനസിലേക്ക്… എല്ലാം തകർക്കാൻ ലക്ഷ്യമിട്ടത് ഇതോടെ

“ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും രാജ്യത്തിൻ്റെ ആത്മീയ രൂപത്തെ സംരക്ഷിച്ചു. ഇന്ത്യയുടെ ശക്തി സായുധ സേനയില്‍ മാത്രം കേന്ദ്രീകരിച്ചല്ല. സംസ്‌കാരത്തിലും ആത്മീയതയിലും കൂടിയാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top