ദളപതിയുടെ അവസാന പോരാട്ടം വെള്ളിത്തിരയിൽ കാണാൻ കഴിയുമോ? ‘ജനനായകൻ’ വിധി ചൊവ്വാഴ്ച

വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകന്റെ’ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിർണ്ണായക വിധി ചൊവ്വാഴ്ച. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. നേരത്തെ ചിത്രത്തിന് പ്രദർശനാനുമതി നൽകിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി അന്തിമ തീരുമാനം എടുക്കുന്നത്.
വിജയ് തന്റെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിച്ച സിനിമയാണിത്. റിലീസിന് ദിവസങ്ങൾക്ക് മുൻപ് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടതാണ് തിരിച്ചടിയായത്. 500 കോടിയോളം രൂപ ചിലവിട്ട് നിർമ്മിച്ച ചിത്രം റിലീസ് വൈകുന്നത് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. സെൻസർ ബോർഡ് നിർദ്ദേശിച്ച 27 മാറ്റങ്ങളും വരുത്തിയാണ് ചിത്രം രണ്ടാമതും പരിശോധനയ്ക്കായി നൽകിയത്.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു, പ്രിയാമണി തുടങ്ങി വമ്പൻ താരങ്ങൾ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. കെവിഎൻ പ്രൊഡക്ഷൻസിനു വേണ്ടി വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ചൊവ്വാഴ്ചത്തെ കോടതി വിധി അനുസരിച്ചായിരിക്കും ചിത്രത്തിന്റെ പുതിയ റിലീസ് തീയതി തീരുമാനിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here