WinZO സ്ഥാപകർ പിടിയിൽ! ഗെയിമിംഗ് ലോകത്തെ ഞെട്ടിച്ച അറസ്റ്റ്; പിന്നിൽ 43 കോടിയുടെ കള്ളപ്പണ ആരോപണങ്ങൾ

ഓൺലൈൻ മണി ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ WinZO യുടെ സ്ഥാപകരായ സൗമ്യ സിംഗ് റാത്തോറിനെയും പാവൻ നന്ദയെയും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇന്നാണ് ഉദ്യോഗസ്ഥർ വിവരം പുറത്തുവിട്ടത്.

ബെംഗളൂരുവിലെ സോണൽ ഓഫീസിൽ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. ഇന്ത്യയിൽ റിയൽ-മണി ഗെയിമുകൾ (RMGs) നിരോധിച്ചതിന് ശേഷം കളിക്കാരുടെ 43 കോടി രൂപ കമ്പനി തിരികെ നൽകിയില്ലെന്ന് ഇഡി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ ആഴ്ച, WinZO, Gamezkraft എന്നീ ഓൺലൈൻ ഗെയിമിംഗ് കമ്പനികളുടെയും ഇവയുടെ പ്രൊമോട്ടർമാരുടെയും സ്ഥാപനങ്ങളിൽ ഇഡി, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) റെയ്ഡ് നടത്തിയിരുന്നു. യഥാർത്ഥ കളിക്കാരുമായിട്ടല്ല, മറിച്ച് സോഫ്റ്റ്‌വെയറിലെ അൽഗോരിതങ്ങളുമായിട്ടാണ് കളിക്കുന്നതെന്ന് ഉപയോക്താക്കളെ അറിയിക്കാതെ WinZO ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നും, തട്ടിപ്പിലൂടെ പണം നേടി എന്നും ഇഡി അറിയിച്ചു.

എന്നാൽ, ഈ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് WinZO വക്താവ് പ്രസ്താവന ഇറക്കിയിരുന്നു. “സുതാര്യത ഉറപ്പാക്കി കൊണ്ടാണ് ഞങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷക്കും അവരോടുള്ള വിശ്വാസ്യതക്കും പ്രഥമ പരിഗണന നൽകിയാണ് മുന്നോട്ട് പോകുന്നത്. നിലവിലുള്ള എല്ലാ നിയമങ്ങളും പാലിക്കും” എന്നും WinZO കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top