“വടികൊണ്ടടിച്ചു, നെഞ്ചിൽ ചവിട്ടി, ചീത്ത വിളിച്ചു’! ലുത്ര സഹോദരങ്ങളുടെ ക്ലബ്ബിൽ യുവതി നേരിട്ടത് ക്രൂര മർദ്ദനം

ലുത്ര സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള, ഗോവയിലെ ‘റോമിയോ ലെയ്ൻ’ ബീച്ച് ഷാക്ക് കഴിഞ്ഞ മാസം വാർത്തകളിൽ ഇടം നേടിയിരുന്നു. ക്ലബ്ബിലേക്ക് വന്ന യുവതിയെയും അവരുടെ കുടുംബാംഗങ്ങളെയും ജീവനക്കാർ ആക്രമിച്ചു എന്ന പരാതിയെത്തുടർന്നായിരുന്നു ഇത്. ആ സംഭവത്ത കുറിച്ചാണ് യുവതി ഇപ്പോൾ പ്രതികരിച്ചത്.
നവംബർ 1ന് ക്ലബ്ബിൽ സന്ദർശനത്തിനെത്തിയ മുംബൈ നിവാസിയായ വൈഭവ് ചന്ദേൽ എന്ന യുവതിയാണ് ക്ലബ്ബിലെ ജീവനക്കാർ മോശമായി സംസാരിക്കുകയും അധിക്ഷേപിക്കുകയും വടികൊണ്ട് മർദ്ദിക്കുകയും ചെയ്തെന്ന് ആരോപിച്ചത്. ക്ലബ്ബ് ശ്വാസംമുട്ടിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും, അകത്തേക്കും പുറത്തേക്കും ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവർ പറഞ്ഞിരുന്നു.
കസിൻസുമൊത്താണ് യുവതി ക്ലബ്ബിലേക്ക് പോയത്. മൊത്തം 13 പേരാണ് അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഒരൊറ്റ വഴിമാത്രമായതിനാൽ പ്രവേശിക്കാനും പുറത്തുകടക്കാനും ബുദ്ധിമുട്ടായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് ഇവർ ക്ലബ്ബ് വിട്ട് ഇറങ്ങിയത്. പോകുമ്പോൾ വഴിയിൽ കസേരയുണ്ടായിരുന്നത് കൂട്ടത്തിലൊരാൾ തട്ടി മാറ്റി. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചെതെന്ന് യുവതി പറഞ്ഞു. തുടർന്ന് മോശം വാക്കുകൾ പറഞ്ഞതായും ഉപദ്രവിക്കാൻ ശ്രമിച്ചതായും അവർ ആരോപിച്ചു.
ക്ഷമ പറഞ്ഞ് അവിടുന്ന് പോകാൻ ശ്രമിച്ചെങ്കിലും ബൗൺസർമാർ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ കൂട്ടമായി മർദ്ദിക്കുകയായിരുന്നു. കൂടാതെ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ നെഞ്ചിൽ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു. വസ്ത്രങ്ങൾ വലിച്ചു കീറാനും ശ്രമിച്ചു എന്നും യുവതി പറഞ്ഞു. പരാതി നൽകാൻ ഒരുപാട് ശ്രമിക്കേണ്ടി വന്നു. ഒടുവിൽ ക്ലബ്ബ് മാനേജർ, മറ്റൊരു ജീവനക്കാരൻ, സുരക്ഷാ ജീവനക്കാർ എന്നിവർക്കെതിരെ കേസ് എടുത്തു എന്നും യുവതി പറഞ്ഞു. സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാൽ ക്ലബ്ബ് ഉടമകളായ ലുത്ര സഹോദരന്മാരെ കേസിൽ നിന്ന് ഒഴിവാക്കിയതായി പോലീസ് അറിയിച്ചു എന്നും അവർ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here