നടുറോഡിൽ യുവതിക്ക് മർദ്ദനം; കണ്ടുനിന്നവർ കാഴ്ചക്കാരായി; പ്രതി പിടിയിൽ

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തിരക്കേറിയ റോഡിൽ വെച്ച് യുവതിക്ക് നേരെ ആക്രമണം. നടുറോഡിൽ യുവതി ക്രൂരമായി മർദ്ദനത്തിന് ഇരയായിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
തിരക്കേറിയ ജഗദംബ ജംഗ്ഷനിൽ വെച്ച് ജോലിക്ക് പോകുകയായിരുന്ന യുവതിയെ അജ്ഞാതൻ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയും ചെയുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ യുവതിയെ തല്ലുകയും അസഭ്യം പറയുകയും ചെയ്തതെന്ന് ഇരയായ യുവതി പറഞ്ഞു.
മതാചാര പ്രകാരമുള്ള മാല ധരിച്ച ഒരാളാണ് തന്നെ ആക്രമിച്ചതെന്നും അവർ വ്യക്തമാക്കി. അയാൾ തന്നെ കുത്തിയിരുന്നെങ്കിലും ആളുകൾ കാഴ്ചയായി കണ്ടുനിൽക്കുമായിരുന്നോ എന്നും യുവതി സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു. യുവതിയുടെ വീഡിയോ വൈറലായതോടെ പോലീസ് ഉടൻ നടപടിയെടുത്തു. ആക്രമണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here