വ്യാജ മരണസർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയത് 25 ലക്ഷം!! ദമ്പതികൾ പിടിയിൽ

മരണ സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിലായി. ലക്‌നൗ സ്വദേശികളായ ഭർത്താവ് രവിശങ്കറും ഭാര്യ കേശ് കുമാരിയും ആണ്, 25 ലക്ഷം തട്ടിയെടുത്തതിന് പിന്നാലെ കുടുങ്ങിയത്. ലക്‌നൗ പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി.
2012 ഡിസംബറിൽ രവിശങ്കർ അവീവ ഇന്ത്യ എന്ന ഇൻഷുറൻസ് കമ്പനിയുടെ 25 ലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നു. 2023 ഏപ്രിൽ 21ന് രവിശങ്കറിൻ്റെ ഭാര്യയായ കേശ് കുമാരി ക്ലെയിം ഫയൽ ചെയ്തു. ഭർത്താവ് ഏപ്രിൽ 9ന് മരിച്ചുവെന്നാണ് ഇവർ അറിയിച്ചത്. 25 ലക്ഷം രൂപ ഇൻഷുറൻസ് തുകയ്ക്കുവേണ്ടിയായിരുന്നു ഈ അപേക്ഷ.
ഇൻഷുറൻസ് ക്ലെയിം കമ്പനി അംഗീകരിച്ച്, തുക അക്കൗണ്ടിലേക്ക് കൈമാറി. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിലാണ് രവിശങ്കർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കമ്പനി പൊലീസിൽ പരാതി നൽകി. സംഭവം പുറത്തായതോടെ ദമ്പതികൾ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും, പിടികൂടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here