12 കോടിയും ഫ്ളാറ്റും ബിഎംഡബ്ലിയു കാറും ജീവനാംശം വേണമെന്ന് യുവതി; ജോലി ചെയ്തുണ്ടാക്കണമെന്ന് കോടതി

ഭർത്താവിൽ നിന്ന് ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. യുവതിക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനുപകരം സ്വയം സമ്പാദിക്കണമെന്ന് കേസ് പരിഗണിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു.

‘നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 മാസം മാത്രമേ ആകുന്നുള്ളു. അപ്പോഴേക്കും നിങ്ങൾക്ക് ബിഎംഡബ്ല്യു വേണോ? 18 മാസം മാത്രം നീണ്ടുനിന്ന വിവാഹബന്ധത്തിന് ഓരോ മാസവും ഒരുകോടി എന്ന നിലയിലാണോ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും’ കോടതി ചോദിച്ചു.

Also Read : അടിച്ചുപിരിയുന്ന മധ്യവയസ്കരുടെ എണ്ണം കൂടുന്നു; ‘ഗ്രേ ഡിവോഴ്സ്’ ഒരു യാഥാർത്ഥ്യമാണ്; കൊല്ലത്തെ പാപ്പച്ചൻ വധത്തിൽ സംഭവിച്ചതും അറിയണം]

‘നിങ്ങളൊരു ഐടി പ്രൊഫഷണലാണ്, കൂടാതെ എംബിഎക്കാരിയും. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള നിങ്ങൾ ജീവനാംശത്തെ മാത്രം ആശ്രയിക്കരുത്. യാചിക്കുന്നതിന് പകരം സ്വന്തമായി സമ്പാദിച്ച് ജീവിക്കണം’ ബിആർ ഗവായി അഭിപ്രായപ്പെട്ടു. ഭർത്താവിന്റെ പിതാവ് ഉണ്ടാക്കിയ സ്വത്തിന്മേൽ സ്ത്രീക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്രയും വലിയ തുക ജീവനാംശമായി ആവശ്യപ്പെടുന്നത് അത്യാഗ്രഹമാണെന്ന് ഭർത്താവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ വാദിച്ചു. നിലവിൽ മുംബൈയിൽ ഒരു വലിയ ഫ്ളാറ്റ് യുവതിക്കുണ്ട്. അതിൽ നിന്ന് വരുമാനമുണ്ടാക്കാം. മറ്റ് കാര്യങ്ങൾ വേണമെങ്കിൽ ജോലി ചെയ്ത് ഉണ്ടാക്കണമെന്നും അഭിഭാഷകനും ചൂണ്ടിക്കാട്ടി. കേസ് വിധി പറയുന്നതിനായി മറ്റൊരു ദിവസത്തേക്ക് കോടതി മാറ്റിവച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top