പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം കൃഷിയിടത്തിൽ തേങ്ങയെടുക്കാൻ പോയപ്പോൾ
August 8, 2025 2:19 PM

തൃശ്ശൂരിൽ കൃഷിയിടത്തിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. എരുമപ്പെട്ടി മാളിയേക്കൽ വീട്ടിൽ ബെന്നിയുടെ ഭാര്യയായ 48 വയസുള്ള ജൂലിയാണ് മരിച്ചത്. ഭർത്താവായ ബെന്നിക്കും ഷോക്കേറ്റു.
ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ തേങ്ങയെടുക്കാനായി പോയപ്പോഴാണ് അപകടം ഉണ്ടായത്. പറമ്പിലെ മോട്ടോർ പുരയിലേക്കുള്ള വൈദ്യുതി ലൈൻ പൊട്ടിവീണ നിലത്ത് കിടക്കുകയായിരുന്നു. ഇതിൽ നിന്നാണ് ജൂലിക്ക് ഷോക്കേറ്റത്.
ജൂലിയുടെ ഭർത്തായ ബെന്നിക്കും ഷോക്കേറ്റിരുന്നു. എന്നാൽ ബെന്നി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജൂലിയെ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here