വനിതാ ഡോക്ടർക്ക് നേരെ ആക്രമണം, ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയത് കൊലപ്പെടുത്തി ഒരു വർഷം പിന്നിടുപ്പോഴാണ് ഇപ്പോൾ മറ്റൊരു ആശുപത്രിയിൽ ഇതേ ഭയത്തിൽ ഒരു വനിതാ ഡോക്ടർ ഉള്ളത്. പശ്ചിമ ബംഗാളിലെ ഉലുബെരിയയിലുള്ള സർക്കാർ ആശുപത്രിയിലാണ് വനിതാ ഡോക്ടറെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ ബന്ധുക്കൾ ഡോക്ടറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ആക്രമിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടുപേർ ട്രാഫിക് ഉദ്യോഗസ്ഥർ എന്നാണ് വിവരം. സ്ത്രീസുരക്ഷ സംബന്ധിച്ച് സർക്കാരിനെതിരെ വൻ വിമർശനമാന് ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top