മൂന്ന് ആൺമക്കളെ ബാത്ത് ടബ്ബിൽ മുക്കികൊന്ന് അമ്മ; കൊലപാതകത്തിന് ശേഷം ആത്മഹത്യ ശ്രമം

സൗദി അറേബ്യയിൽ മൂന്ന് കുട്ടികളെ ബാത്ത് ടബ്ബിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ സയ്യിദ ഹുമേര അമ്രീൻ എന്ന യുവതിയാണ് തന്റെ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. സൗദി അറേബ്യയിലെ അൽ ഖോബാറിലാണ് സംഭവം നടന്നത്.

ഏഴ് വയസ്സുള്ള ഇരട്ട കുട്ടികളയായ സാദിഖ് അഹമ്മദ്, ആദേൽ അഹമ്മദ്, ഇളയ മകനായ മൂന്ന് വയസ്സുള്ള യൂസഫ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛൻ മുഹമ്മദ് ഷാനവാസാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹം വിവരം സൗദി അധികൃതരെ അറിയിച്ചു. തുടർന്ന് പൊലീസ് അമ്രീനെ കസ്റ്റഡിയിലെടുത്തു.

വിസിറ്റിങ് വിസയിലാണ് അമ്രീൻ സൗദി അറേബ്യയിലെത്തിയത്. കുറച്ചുകാലമായി മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായും കുടുംബം പറഞ്ഞു. കൊലപാതകത്തിന് പിന്നൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. സൗദി പൊലീസ് കേസിൽ അന്വേഷണം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top