ഭർതൃപീഡനം അമ്മയെ അറിയിച്ച് ജീവനൊടുക്കി യുവതി; ഭർത്താവ് കസ്റ്റഡിയിൽ

തൃശ്ശൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുംകോണത്ത് നൗഫലിന്റെ ഭാര്യ ഫസിലയാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഫസിലയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ നൗഫലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മരിക്കുന്നതിനു മുമ്പ് ഫസില അമ്മയ്ക്ക് താൻ നേരിട്ട പീഡനങ്ങളെ കുറിച്ചു വാട്സ്ആപ്പ് മെസ്സേജ് അയച്ചിരുന്നു. താൻ മരിക്കാൻ പോവുകയാണ് അല്ലെങ്കിൽ ഭർതൃ വീട്ടുകാർ തന്നെ കൊല്ലും. മർദ്ദനത്തിൽ കൈയൊടിഞ്ഞുവെന്നും ഭർതൃ മാതാവ് അസഭ്യം പറഞ്ഞുവെന്നും മെസ്സേജിൽ പറയുന്നുണ്ട്. രണ്ടാമത് ഗർഭിണിയായത് ആർക്കും ഇഷ്ടപെട്ടില്ലെന്നും അതിന്റെ പേരിൽ വയറ്റിൽ ചവിട്ടിയെന്നും മെസ്സേജിൽ പറയുന്നു.
ഭർത്താവിൽ നിന്നും ക്രൂര പീഡനമാണ് ഫസിലയ്ക്ക് നേരിടേണ്ടി വന്നത്. ഇതെല്ലാമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഫസിലയുടെ മൃതദേഹം ഇന്ന് വീട്ടുകാർക്ക് വിട്ടു നൽകും

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here