സമോസയുടെ പേരിൽ കൊലപാതകം; 65കാരനെ വെട്ടിക്കൊന്ന് യുവതി

ബീഹാറിലെ ഭോജ്പൂരിലാണ് സമോസയുടെ പേരിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. 65 വയസ്സുള്ള വൃദ്ധനെ സ്ത്രീ വാളുകൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. പ്രതിയായ സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഭോജ്പൂർ ജില്ലയിലെ കൗലോദിഹാരി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 65 വയസ്സുള്ള ചന്ദ്രമ യാദവ് ആണ് മരിച്ചത്. കടയിൽ സമോസ വാങ്ങാനെത്തിയ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ യാദവ് ഇടപെട്ടു. ഇതുമായി ബന്ധപ്പെട്ട് കടയുടമയായ സ്ത്രീയുമായി സംസാരിച്ചു. ഇതാണ് പിന്നീട് വാക്കുതർക്കത്തിൽ കലാശിച്ചത്. തുടർന്ന്, പ്രകോപിതയായ സ്ത്രീ കടയിൽ നിന്ന് വാളെടുത്ത് യാദവിനെ വെട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ, പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിസ്സാരമായ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top