മോഷണത്തിന് നിമിഷങ്ങൾ മാത്രം! ലക്ഷ്യമിട്ടത് സ്ത്രീകളെ; വനിതാസംഘം പിടിയിൽ

ഡൽഹിയിലെ റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ തുടങ്ങി തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന രണ്ട് വനിതാ സംഘങ്ങളെ ഡൽഹി പൊലീസ് പിടികൂടി. ഡൽഹി, ഗുജറാത്ത് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘങ്ങളിൽ നിന്നായി ഒരു കോടി രൂപയോളം വിലവരുന്ന സാധനങ്ങൾ കണ്ടെടുത്തു.

അഞ്ച് സ്ത്രീകളെയാണ് നിലവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് 13 ക്രിമിനൽ കേസുകൽ വരെ നിലവിലുണ്ട്. രഹസ്യ വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. ലിഫ്റ്റുകളിലും എസ്‌കലേറ്ററുകളിലുമാണ് ഇവർ കൂടുതലും മോഷണം നടത്തിയിരുന്നത്.

തിരക്കിനിടയിൽ, യാത്രക്കാരായ സ്ത്രീകളുടെ ആഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുകയാണ് രീതി. പിടിക്കപ്പെടാനുള്ള സാധ്യത കുറവായതിനാലാണ് ഇവർ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടത്. ഡൽഹി സരായ് രോഹില്ല റെയിൽവേ സ്റ്റേഷനിൽ നിന്നും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ പ്രധാന തെളിവുകളായത്.

പിടിച്ചെടുത്ത സാധനങ്ങൾക്ക് ഏകദേശം ഒരു കോടി രൂപ വിലമതിപ്പുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്വർണ്ണാഭരണങ്ങൾ, വില കൂടിയ വാച്ചുകൾ, പണം എന്നിവയാണ് കണ്ടെടുത്തത്. സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും, തിരക്കേറിയ ലിഫ്റ്റുകളിലും എസ്‌കലേറ്ററുകളിലും ജാഗ്രത പാലിക്കണമെന്നും പൊലീസ് യാത്രക്കാർക്ക് നിർദ്ദേശം നൽകി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top