കല്യാണം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു! റോയൽ എൻഫീൽഡ് വില്ലനായി

പുതിയ ജീവിതം സ്വപ്നം കണ്ട് ഭർത്താവിൻ്റെ വീട്ടിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നു. സ്നേഹമല്ല പണത്തിനോടുള്ള ആർത്തിയായിരുന്നു അവളെ കാത്തിരുന്നത്. വിവാഹം കഴിഞ്ഞ് ഒരു ദിവസം തികയും മുമ്പാണ് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയത്.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് ലൂബ്നയും മുഹമ്മദ് ഇമ്രാനും തമ്മിലുള്ള വിവാഹം നടന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് അല്ലെങ്കിൽ 2 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇത് നൽകാത്തതിനാലാണ് യുവതിയെ ഇയാൾ വീട്ടിൽ നിന്ന് പുറത്താക്കിയത്.

വീട്ടിലെത്തിയ ഉടൻ ഭർത്താവിൻ്റെ വീട്ടുകാർ ലൂബ്നയെ വളഞ്ഞാണ് ആവശ്യം അറിയിച്ചത്. പിന്നീട് യുവതിയുടെ ആഭരണങ്ങളും പണവും തട്ടിയെടുത്തു മർദ്ദനം ആരംഭിച്ചു. പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു എന്നാണ് ലൂബ്ന ആരോപിച്ചത്.

മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നാണ് ലൂബ്നയുടെ അമ്മയും പ്രതികരിച്ചത്. ലക്ഷങ്ങളാണ് വിവാഹത്തിനായി ചിലവഴിച്ചത്. സോഫാസെറ്റ്, ടിവി, വാഷിംഗ് മെഷീൻ തുടങ്ങി നിരവധി സാധനങ്ങൾ നൽകി. വിവാഹത്തിന് മുമ്പ് അവർ ബൈക്ക് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഈ ബന്ധവുമായി മുന്നോട്ട് പോകില്ലായിരുന്നു എന്നും അമ്മ പറഞ്ഞു.

മകൾക്കു നീതി വേണമെന്നും ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇമ്രാനും കുടുംബാംഗങ്ങൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top