ആരോഗ്യവകുപ്പിന്റെത് ഡോക്ടറെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ; ആരോപങ്ങളുമായി പരാതിക്കാരി

ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ യുവതി ആരോഗ്യവകുപ്പിനെതിരെ ഗുരുതരമായ ആരോപങ്ങൾ ഉയർത്തി. ഡോ.രാജീവ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേതെന്നും വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടന്നെന്നും സുമയ്യ പറഞ്ഞു. ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ അനാസ്ഥ തന്റെ ജീവിതത്തെ വളരെ ദോഷകരമായി ബാധിച്ചെന്നും കടുത്ത ശ്വാസതടസം മൂലം ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നെന്നും സുമയ്യ പറഞ്ഞു. ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് കുഴപ്പവുമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വാദം.

Also Read : അസാധാരണ നടപടിയുമായി ആരോഗ്യ വകുപ്പ്; അന്വേഷണം ആരംഭിച്ചത് പരാതി കിട്ടുന്നതിനും മുന്നേ

തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയായത്. ശ്വാസതടസ്സം ഉണ്ടായതോടെ മറ്റ് ആശുപത്രികളിൽ ചികിത്സ തേടി. തുടർന്ന് എക്സറേ പരിശോധനയിൽ നെഞ്ചിനകത്ത് ഗൈഡ് വയർ കണ്ടെത്തിയത്. ഇതോടെ യുവതി ഡോക്ടർ രാജീവ് കുമാറിനെ സമീപിക്കുകയും അദ്ദേഹം പിഴവ് സമ്മതിക്കുകയും ചെയ്തു.ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്‌ദരേഖ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാജോർജിനും പരാതി നൽകുമെന്നും സുമയ്യ പ്രതികരിച്ചു. ഡോ.രാജീവ് കുമാറിനെതിരെ സുമയ്യയുടെ സഹോദരൻ ഷിനാസ് കണ്ടോൾമെന്റ് പൊലീസിനൽ പരാതി നൽകിയിരുന്നു. സംഭവത്തില്‍ സുമയ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top