പട്ടികടിച്ചതിന് 20 ലക്ഷം നഷ്ടപരിഹാരം; പല്ലുകളുടെ എണ്ണവും മുറിവിന്റെ വലിപ്പവും നിരത്തി യുവതി കോടതിയിൽ

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (MCD) നിന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പ്രിയങ്ക റായ് എന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ഇക്കഴിഞ്ഞ മാർച്ചിലാണ് ഡൽഹിയിലെ മാളവ്യ നഗറിനടുത്തുള്ള ഖിർക്കി വില്ലേജ് റോഡിൽ ടൂവീലറിൽ യാത്ര ചെയ്യുമ്പോൾ നായ്ക്കൾ പ്രിയങ്കയെ ആക്രമിച്ചത്. ഹർജിയിൽ യുവതി, പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പ്രത്യേക ഫോർമുല ഉപയോഗിച്ചാണ് നഷ്ടപരിഹാരത്തുക കണക്കാക്കിയത്.

2023ലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി അനുസരിച്ച്, നായയുടെ കടിയേറ്റ പാടുകളുടെ എണ്ണം, മാംസം വലിച്ചെടുത്തോ എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. പ്രിയങ്ക റായ് ഈ ഫോർമുല അനുസരിച്ചാണ് തുക കണക്കാക്കിയത്.

മുറിവിന്റെ ആകെ വലുപ്പം 12 സെന്റിമീറ്ററാണ്. ഫോർമുല പ്രകാരം 0.2 സെമീ മുറിവിന് 20,000 രൂപ കണക്കാക്കുമ്പോൾ, അവർ 12 ലക്ഷമാണ് ആവശ്യപ്പെട്ടത്. ആക്രമണത്തിൽ നായയുടെ 42 പല്ലുകളും ഉപയോഗിച്ചു എന്ന് അവകാശപ്പെട്ട്, ഒരു പല്ലിന്റെ പാടിന് 10,000 രൂപ നിരക്കിൽ 4.2 ലക്ഷം രൂപ അധികമായി ആവശ്യപ്പെട്ടു. ശാരീരികവും മാനസികവുമായ ആഘാതത്തിന് 3.8 ലക്ഷം രൂപ കൂടി ചേർത്തതോടെയാണ് യുവതിയുടെ മൊത്തം ക്ലെയിം 20 ലക്ഷം രൂപയിൽ എത്തിയത്.

ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി, ഇക്കാര്യത്തിൽ മറുപടി നൽകാൻ MCDക്ക് സമയം അനുവദിച്ചിട്ടുണ്ട്. തെരുവ് കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം കണക്കാക്കാൻ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് സർക്കാറുകൾക്ക് ഹൈക്കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top