ട്രെയിനിൽ അഴുകിയ മൃതദേഹം; ഭിക്ഷാടനം നടത്തുന്ന സ്ത്രീയെന്ന് സംശയം

ചെന്നൈയിൽ അറ്റകുറ്റപണിക്കായി മാറ്റിയ ട്രെയിൻ കോച്ചിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ കോച്ചിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 10 ദിവസം മുൻപാണ് ചെന്നൈ – ആലപ്പുഴ എക്സ്പ്രസിൽ നിന്ന് അറ്റകുറ്റപ്പണിക്കായി കോച്ച് മാറ്റുന്നത്. ടോയ്ലറ്റിന്റെയും ഫാനിന്റെയും തകരാറു കാരണമാണ് കോച്ച് യാർഡിലേക്ക് മാറ്റിയത്
ഭിക്ഷാടനം നടത്തുന്ന ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയുടെ മൃതദേഹമെന്നാണ് സംശയം. ഒരാഴ്ച മുമ്പ് മരണപ്പെട്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തകരാറുകൾ കാണണം ഒരാഴ്ചയിൽ അധികമായി കോച്ച് മാറ്റി ഇട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്നാണ് റെയിൽവേ ജീവനക്കാർ തിരച്ചിൽ ആരംഭിച്ചത്. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്
കൊച്ചിയിൽ നിന്ന് നാടോടി സ്ത്രീ ട്രെയിനിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണകാരണം ഇതുവരെ ലഭ്യമായിട്ടില്ല. അന്വേഷണം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here