യുവതി ബൈക്കിൽ സഞ്ചരിച്ചത് രണ്ട് യുവാക്കളോടൊപ്പം; ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട് മർദനം

ഒഡീഷയിൽ രണ്ട് യുവാക്കളോടൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. അവിഹിതം ആരോപിച്ചാണ് മർദനം. യുവാക്കളോടൊപ്പം മാർക്കറ്റിലേക്ക് പോകുന്ന വഴിയാണ് യുവതിയുടെ ബന്ധുക്കൾ കാണുന്നത്. തിരിച്ചു വരുന്ന വഴിയാണ് മർദനം.

വിവാഹിതയായ യുവതിക്ക് രണ്ട് കുട്ടികൾ ഉണ്ട്. യുവാക്കളിൽ ഒരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് മർദനം ആരംഭിച്ചത്. ഇലക്ട്രിക്ക് പോസ്റ്റിൽ കെട്ടിയിട്ട ശേഷം മൂന്നു പേരെയും ചവിട്ടിയും വടി കൊണ്ടും അതി ക്രൂരമായി മർദിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചു. മർദിച്ചവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന ഒരാൾ ഭർത്താവിന്റെ ബന്ധുവായിരുന്നു. അയാൾ സഹോദരനെ പോലെയായിരുന്നു എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top