പൊലീസിന് തലവേദനയായി കാക്കിക്കുള്ളിലെ റീൽസ് താരങ്ങൾ; ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില

അനുമതിയില്ലാതെ യൂണിഫോമിൽ വീഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാൻ പാടില്ലെന്ന സര്‍ക്കുലര്‍ ലംഘിച്ച് പൊലീസിലെ വനിതാ ബറ്റാലിയൻ. ഇന്നലെ കളിയാക്കാവിളയിൽ ഡ്യൂട്ടിക്ക് പോയവരാണ് റീൽസെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എസ്ഐയും പൊലീസ് സംഘടനാ ഭാരവാഹികളുമടക്കം റീൽസിലുണ്ട്.

Also Read : ചിക്കന്‍ പീസ് കിട്ടാത്തതിൻ്റെ പേരിൽ പൊലീസ് സ്റ്റേഷനില്‍ കൂട്ടയടി; സംഭവം വിരമിക്കല്‍ പാര്‍ട്ടിക്കിടെ

ഡ്യൂട്ടി സമയത്ത് സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന പ്രവണത വർദ്ധിച്ചതോടെയാണ് ഡ്യൂട്ടി സമയത്ത് റീലുകൾ ചിത്രീകരിക്കുന്നത് വിലക്കിക്കൊണ്ട് ഡിജിപി ഉത്തരവിറക്കിയത്. മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ചു കൊണ്ടാണ് ഇപ്പോൾ വീണ്ടും റീൽസ് ചിത്രീകരണം നടന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ റീൽസ് ഡിലീറ്റ് ചെയ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങളിലും ഗൗരവമായ ഇടപെടൽ നടത്തേണ്ട സാഹചര്യങ്ങളിലും ഉദ്യോഗസ്ഥർ നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. സർക്കുലർ ലംഘിച്ച് റീൽസ് എടുത്തവർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top