ചരിത്രം സൃഷ്ടിച്ച് വനിതാ പൊലീസ് സംഘത്തിന്റെ ആദ്യ എൻകൗണ്ടർ; പിടിയിലായത് നിരവധി കേസുകളിലെ പ്രതി

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ആദ്യമായി ഏറ്റുമുട്ടൽ നടത്തിയത്. പിടിച്ചുപറി, കവർച്ച, മോഷണം തുടങ്ങി നിരവധി കേസുകളിലെ കുറ്റവാളിയെയാണ് വെടിവയ്പ്പിൽ പിടികൂടിയത്. 22 കാരനായ ജിതേന്ദ്രയാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകുന്നേരം ലോഹിയ നഗർ പൊലീസ് സ്റ്റേഷന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. വനിതാ പൊലീസിന്റെ പട്രോളിംഗിന് ഇടയിലാണ് പ്രതി അവിടെയെത്തുന്നത്. പൊലീസിനെ കണ്ടതും അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പട്രോളിംഗ് സംഘം പ്രതിയെ പിന്തുടർന്നു. അപ്പോഴാണ് സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.

കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തു. വളരെനേരം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് വനിതാ സംഘം പ്രതിയെ പിടികൂടിയത്. വെടിവയ്പ്പിൽ ഇയാൾക്ക് പരിക്കേറ്റിരുന്നു. ബൈക്കുകളും സ്കൂട്ടറുകളും ഫോണുകളും തുടങ്ങി നിരവധി വസ്തുക്കൾ മോഷ്ടിച്ചതായും വെളിപ്പെടുത്തി. പ്രതിയുടെ കയ്യിൽ നിന്ന് തോക്കുകളും പിടിച്ചെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top