സ്ത്രീകൾ രാഹുലിനെയും ഷാഫിയെയും സോഷ്യൽ മീഡിയയിൽ ഡിലീറ്റ് ചെയ്യുന്നു!! മുഖം നഷ്ടപെട്ട് യൂത്ത് ബ്രിഗേഡ്

റീലുകളിലൂടെ ട്രെൻഡ് സൃഷ്ടിച്ച് ഇലക്ഷൻ വിജയം നേടുന്ന യുഡിഎഫ് യൂത്ത് ബ്രിഗേഡിന് രാഹുൽ മാങ്കൂട്ടത്തിൽ വൻ ബാധ്യതയാകുന്നു. ഇലക്ഷൻ ക്യാംപയിനുകൾക്കും പൊതുപരിപാടികൾക്കും ഇടയിൽ ഇവർക്കൊപ്പം എടുത്ത റീലുകളും സെൽഫികളും ഗ്രൂപ്പികളും സ്ത്രീകൾ ഡിലീറ്റ് ചെയ്യുന്ന ട്രെൻഡ് വ്യാപകമായി. കൂടുതൽ സ്ത്രീകളും ട്രാൻസ് യുവതിയും നടത്തിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് നാട്. എനിക്ക് നിന്നെ റേപ്പ് ചെയ്യണം എന്ന് രാഹുൽ തന്നോട് പറഞ്ഞതായാണ് ട്രാൻസിൻ്റെ വെളിപ്പെടുത്തൽ. യൂത്ത് ബ്രിഗേഡിന്റെ അഴിഞ്ഞാട്ടം തടയാൻ യുഡിഎഫിലെ മുതിർന്ന നേതാക്കൾ ശ്രമിക്കാതിരുന്നതിൻ്റെ ഫലമാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിക്കൽ കലമായി ഉടഞ്ഞത്.
ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, രാഹുൽ മാങ്കൂട്ടത്തിൽ, പി.കെ ഫിറോസ് തുടങ്ങിയ യൂത്ത് ബ്രിഗേഡ് നേതാക്കളുടെ മുഖ്യആയുധമാണ് റീലുകൾ. ഇവർക്കൊപ്പം പ്രൊഫഷണൽ ക്യാമറാ സംഘം തന്നെ ഇതിനായി സഞ്ചരിക്കുന്നു. വീട്ടമ്മമാരും സ്ത്രീകളും കുട്ടികളും വൃദ്ധരും ഒന്നിച്ചുള്ള സ്നേഹനിർഭര രംഗങ്ങൾ സൃഷ്ടിച്ച് പ്രചരിപ്പിക്കലാണ് ഈ പ്രൊഫഷണൽസിൻ്റെ ജോലി. മീടൂ ആരോപണങ്ങളെ തുടർന്ന് തമിഴ്നാട്ടിൽ കഴിഞ്ഞിരുന്ന റാപ്പർ വേടനെ പൊതുവേദികളിൽ സ്വീകാര്യനാക്കിയ സ്ട്രാറ്റജി ഓപ്പറേറ്റ് ചെയ്തതും ഇതേനിലയ്ക്കുള്ള പ്രൊഫഷണൽ സംഘത്തിന്റെ നേതൃത്വത്തിലാണ്. മാന്യമായും വിനയത്തോടെയും സൗഹൃദത്തോടെയും സ്ത്രീകളോടും കുട്ടികളോടും പെരുമാറുന്ന റീലുകകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുകയാണ് തന്ത്രം.
Also Read : ‘തോളിൽ കയ്യിട്ട് നടന്നവൻ്റെ കുത്തിന് ആഴമേറും’; യൂത്ത് കോൺഗ്രസ്സിൽ പോര് രൂക്ഷം
അനുവാദമില്ലാതെ പകർത്തുന്ന ഇത്തരം റീലുകൾ സ്വന്തം പേരിൽ ഫാൻസ് പേജുകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കും. മണ്ഡലത്തിൽ ജനോപകാരപ്രദമായ കാര്യങ്ങൾ ഒന്നും ചെയ്യാതെ റീലുകളിൽ നിറഞ്ഞു നിൽക്കുന്ന ഈ രീതി മുൻപും കോൺഗ്രസിൽ വിമർശന വിധേയമായിട്ടുണ്ട്. ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറിയ യൂത്ത് ബ്രിഗേഡ്, ജെൻസി തലമുറയെ കയ്യിലെടുക്കാനുള്ള തന്ത്രമായി ഇതിനെ ഉപയോഗിക്കുന്നു. ഇവർക്കൊപ്പം എത്താനാകാതെ യുഡിഎഫിലെ മധ്യനിര നേതൃത്വം തളരുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിൽ അതീവ ഗൗരവമുള്ള കുറ്റകൃത്യം ചെയ്തതായുള്ള വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
Also Read :പൊതിച്ചോറിൽ പ്രതികാരം പൊതിഞ്ഞെടുത്ത് DYFI; ‘ഹൃദയപൂർവം’ രാജി വാർത്ത
പുതുനിര നേതൃത്വം എന്ന നിലയിൽ താരപദവി നേടിയ നേതാക്കളോടൊപ്പം സെൽഫികളും വീഡിയോകളും പങ്കുവെച്ചിട്ടുള്ളവരാണ് അതിനടിയിലെ പുതിയ കമന്റുകളുടെ കുത്തിപ്പൊക്കൽ സഹിക്കാതെ അവ ഡിലീറ്റ് ചെയ്യുകയോ ‘ഓൺലി മീ’യിലേക്ക് സെറ്റിങ്സ് മാറ്റുകയോ ചെയ്യുന്നത്. പാർട്ടിയിൽ വളരെ താഴെ തലത്തിൽ പ്രവർത്തിച്ചിരുന്ന രാഹുലിനെ കൈക്കാരനാക്കിയത് ഷാഫി പറമ്പിലാണ് എന്ന പരാതിക്ക് ഒപ്പം, എല്ലാം ഷാഫിക്ക് അറിയാം എന്ന വെളിപ്പെടുത്തൽ എഴുത്തുകാരി ഹണി ഭാസ്കറും നടത്തിയിട്ടുണ്ട്. കൂടാതെ രാഹുലിന് എതിരെ എട്ടോളം പരാതികൾ സ്ത്രീകളുടേതായി ഹൈക്കമാൻഡിന് പോയിട്ടുണ്ട് എന്നും വിവരമുണ്ട്.
മാങ്കൂട്ടത്തിലിൻ്റെ പതനം യൂത്ത് ബ്രിഗേഡിലെ മറ്റു സൈനികരും വിശ്വാസ്യതയും ഇടിക്കും. രാഹുലിനെതിരെ പുറത്തുവന്നതിൻ്റെ ഭാഗമായോ, അല്ലാതെയോ മറ്റുള്ളവരും ആരോപണ നിഴലിലായാൽ എന്ന ആശങ്ക ഇവർക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവച്ചവർക്ക് പലർക്കുമുണ്ട്. രാഹുലിനെതിരായ ആരോപണം ഒരുമാസം മുൻപ് പുറത്തുവരാൻ തുടങ്ങിയപ്പോൾ ഒപ്പം ഫോട്ടോക്ക് പോസുചെയ്ത മാധ്യമ പ്രവർത്തകർ അടക്കം വനിതകൾ നേരിട്ട സൈബർ ആക്രമണവും പലരെയും പേടിപ്പിച്ചിട്ടുണ്ട്. ഈ സാസഹചര്യം കൂടി കണക്കിലെടുത്താണ് അവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്ത് നാണക്കേടിന്റെ പങ്കുപറ്റാതിരിക്കാൻ സ്ത്രീകൾ ശ്രമിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here