രണ്ടു വയസ്സുകാരിയെ സ്വർണ്ണക്കടയിൽ മറന്നുവച്ച് അമ്മ; ഓർമ്മവന്നത് വീട്ടിലെത്തിയപ്പോൾ

സാധനങ്ങളൊക്കെ മറന്നു വയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ സംഭവമാണ് കർണാടകയിൽ നടന്നത്. രണ്ടു വയസ്സുകാരിയെ ജ്വല്ലറിയിൽ മറന്നു വെച്ചിരിക്കുകയാണ് ഒരമ്മ.
കഴിഞ്ഞ ദിവസമാണ് യുവതി കുട്ടിയെയും കൂട്ടി ഗാന്ധി ബസാറിലെ ജ്വല്ലറിയിൽ പോയത്. കുട്ടിയെ റിസപ്ഷനിൽ ഇരുത്തിയാണ് യുവതി സ്വർണം നോക്കാൻ പോയത്. സ്വർണ്ണം എല്ലാം വാങ്ങിയ ശേഷം കുട്ടിയുള്ള കാര്യം ഓർക്കാതെ ഇവർ തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് കുട്ടി കൂടെയില്ലെന്ന വിവരം അറിയുന്നത്.
യുവതി ഉടനെ തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ ഈ സമയം അമ്മയെ കാണാതായതോടെ കുട്ടി കരയാൻ തുടങ്ങി. ഇത് കണ്ടുനിന്ന ഒരു വീട്ടമ്മ കുട്ടിയെ സമാധാനിപ്പിക്കുകയും ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. കുറച്ചു സമയം കഴിഞ്ഞ് ജ്വല്ലറിയിൽ എത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ ഒരു സ്ത്രീ കുട്ടിയുമായി പോകുന്നത് കണ്ടു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാവാം എന്നാണ് പോലീസ് കരുതിയത്.
പൊലീസ് ഉടൻ തന്നെ ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. എന്നാൽ ആ വീട്ടമ്മ കുട്ടിക്ക് ഭക്ഷണം വാങ്ങി നൽകിയതിനു ശേഷം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വിവരം പിന്നീടാണ് അറിയുന്നത്. ഇതോടെ തിരച്ചിൽ അവസാനിപ്പിച്ച് കുട്ടിയെ അമ്മയ്ക്ക് തിരികെ നൽകുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here