മോഷണത്തിന് വേറിട്ട രീതി കണ്ടെത്തി യുവതി; വീഡിയോ വൈറൽ

ഉത്തർപ്രദേശിൽ ആണ് മോഷണത്തിന് വ്യത്യസ്ത രീതി നടപ്പാക്കുന്ന യുവതിയെ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചാണ് ഇവർ മോഷണത്തിന് ആരംഭം കുറിയ്ക്കുക.
മുൻകൂട്ടി ആസൂത്രണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യം അനുഭവിക്കുന്ന സ്ത്രീയുടെ വേഷം ധരിച്ചാണ് ഇവർ റോഡിൽ നിൽക്കുക. തുടർന്നാണ് ലിഫ്റ്റ് ചോദിക്കുന്നത്. ആരെങ്കിലും നിർത്തിയാൽ അവരോട് അടുത്ത ഒരു സ്ഥലത്തിന്റെ പേര് പറയും. അവിടെ കൊണ്ടാകുമോ എന്ന് അഭ്യർത്ഥിക്കും. സഹതാപം തോന്നി ആരെങ്കിലും ലിഫ്റ്റ് നൽകുന്നതോടെ പണി തുടങ്ങും.
യുവതി ലിഫ്റ്റിന്റെ മറവിൽ ബൈക്കിലിരുന്ന് പണം മോഷ്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ഒരു യുവാവിന്റെ ബൈക്കിൽ സഞ്ചരിച്ച് മോഷണം നടത്തുന്ന യുവതിയുടെ വീഡിയോ പുറകിൽ വന്ന കാറിൽ ഉണ്ടായിരുന്നവരാണ് പകർത്തിയത്. പോക്കറ്റിൽ നിന്ന് പണം ലഭിച്ചില്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു പണം നൽകാൻ നിർബന്ധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
കാറിൽ ഉണ്ടായിരുന്ന യുവാക്കൾ വാഹനം തടഞ്ഞ് ബൈക്ക് യാത്രികനോട് വിവരങ്ങൾ പറഞ്ഞു. ഇത് കേട്ട യുവതി യുവാക്കളുമായി തർക്കിച്ചു. പിന്നീട് മുഖം മറച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here