രോഹിതും കോഹ്ലിയും ഇല്ലാത്ത വേൾഡ് കപ്പോ? ആരാധകരിൽ ആശങ്ക നിറച്ച് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും 2027ലെ ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കായിക ക്ഷമത നിലനിർത്തുക ഇരുവർക്കുംവെല്ലുവിളിയാണെന്നും 2027 ലോകകപ്പ് വരെ ടീമിൽ സ്ഥാനമുറപ്പിക്കുക എന്നത് ഇരുവർക്കും ബുദ്ധിമുട്ടായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു.

2024 ട്വന്റി 20 ലോകകപ്പ് വിജയത്തിനുശേഷം രോഹിതും കോഹ്ലിയും ട്വൻ്റി 20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ഇരുവരും ടെസ്റ്റ് ക്രിക്കറ്റിനോടും വിടപറഞ്ഞു. ഈ സാഹചര്യങ്ങൾ കൂടി മുൻ നിർത്തിയാണ് 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇടം നേടൽ ഇരുവർക്കും എളുപ്പമല്ലെന്ന് ഗാംഗുലി പറഞ്ഞത്.

“2027 ലോകകപ്പിന് മുമ്പ് ഇന്ത്യ 27 ഏകദിന മത്സരങ്ങൾ മാത്രമാണ് കളിക്കുന്നത്. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ രോഹിതും കോഹ്ലിയും ഈ മത്സരങ്ങളിൽ മിക്കവാറും എല്ലാം കളിക്കേണ്ടിവരും. ഒരു വർഷം ശരാശരി 15 മത്സരങ്ങൾ കളിക്കേണ്ടത് അവർക്ക് വലിയ വെല്ലുവിളിയാണ് പതുക്കെ ക്രിക്കറ്റ് അവരിൽനിന്ന് അകലും, അവർ ക്രിക്കറ്റിൽനിന്നും,” ഗാംഗുലി പറഞ്ഞു.എന്നാൽ വിരമിക്കൽ തീരുമാനത്തിൽ ഇടപെടാൻ താൻ ആളല്ലെന്നും ഗാംഗുലി വ്യക്തമാക്കി.

2027 ലോകകപ്പ് ആകുമ്പോഴേക്കും രോഹിതിന് 40 വയസ്സും കോലിക്ക് 39 വയസ്സും ആകും. ഈ പ്രായത്തിൽ ശാരീരികക്ഷമത നിലനിർത്തുക ഇരുവർക്കും വലിയ വെല്ലുവിളിയായിരിക്കുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top