ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക; വില 30 കോടി രൂപ !
ലോകത്തിലെ ഏറ്റവും വിലകൂടിയ പാനീയം ഏതാണെന്ന് അറിയാമോ? അതിന്റെ വിലയെത്രയാണെന്ന് അറിയാമോ? കേട്ടാൽ നിങ്ങൾ ഞെട്ടും, തീർച്ച. ബില്യണയർ വോഡ്കയാണ് ഈ പാനീയം. ലോകത്തിലെ ഏറ്റവും ആഡംബര വോഡ്ക എന്നറിയപ്പെടുന്ന ഈ പാനീയത്തിന്റെ വില 3.7 മില്യൺ ഡോളർ ആണ്. ഇന്ത്യൻ രൂപയിൽ 30 കോടിയോളം രൂപ ! ലിയോൺ വെറസ് എന്നയാളാണ് ഈ വോഡ്‌കയ്ക്ക് പിന്നിൽ.
ബില്യണയർ വോഡ്ക സൂക്ഷിച്ചിരിക്കുന്ന കുപ്പി പോലും ഏറെ ആഡംബരമായാണ് അലങ്കരിച്ചിരിക്കുന്നത്. ഏറെ ആകർഷകമായ കടും വറ്റ് നിറത്തിലുള്ള ഗ്ലാസ് കൊണ്ട് നിർമിച്ചിരിക്കുന്ന ഈ കുപ്പി 3,000 വജ്രങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഏറെ ആകർഷണീയമായ രീതിയിൽ തന്നെയാണ് കുപ്പി സൂക്ഷിക്കുന്നതിനായുള്ള കവറും നിർമ്മിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു നെക്ക് ബാൻഡും മായം കലരാത്ത സ്വർണ്ണ ലേബലുകളും കൊണ്ടാണ് കുപ്പി ഏറെ ശ്രദ്ധേയമാകുന്നത്. ശ്രദ്ധിച്ചു നോക്കിയാൽ കുപ്പിയുടെ മുകളിൽ ഒരു കിരീടം പോലെയുള്ള അലങ്കാരപ്പണിയും കാണാൻ സാധിക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here