കുട്ടികൾക്കുള്ള മരുന്നിൽ പുഴുക്കൾ; കോൾഡ്രിഫിന് പിന്നാലെ വില്ലനായി ‘അസിത്രോമൈസിനും’! ആശങ്കയേറുന്നു..

മധ്യപ്രദേശിലും രാജസ്ഥാനിലുമായി വിഷാംശം കലർന്ന കോൾഡ്രിഫ് കഫ് കഴിച്ച് നിരവധി കുഞ്ഞുങ്ങളാണ് മരിച്ചത്. അനേകം കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുമ്പാണ് ഇപ്പോൾ മരുന്ന് കുപ്പിയിൽ പുഴുക്കളെ കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വാർത്ത മധ്യപ്രദേശിൽ നിന്നും വരുന്നത്.

സർക്കാർ ആശുപത്രിയിൽ നിന്നും കുഞ്ഞിന് നൽകിയ ആന്റിബയോട്ടിക് മരുന്നിന്റെ കുപ്പിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഗ്വാളിയോർ ജില്ലയിലെ മൊറാർ ടൗണിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. അസിത്രോമൈസിൻ (Azithromycin) എന്ന ആന്റിബയോട്ടിക്കിന്റെ കുപ്പിയിലാണ് പുഴുക്കളെ കണ്ടെത്തിയത്. മരുന്നിന്റെ മുഴുവൻ സ്റ്റോക്കും സീൽ ചെയ്തിട്ടുണ്ട്. സാമ്പിളുകൾ ഭോപ്പാലിലെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. സർക്കാർ ആശുപത്രിയിൽ നിന്നും കുഞ്ഞിന് വേണ്ടി വാങ്ങിയ മരുന്നിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് യുവതി മരുന്ന് തിരികെ നൽകുകയായിരുന്നു.

അസിത്രോമൈസിൻ ആന്റിബയോട്ടിക്കിന്റെ ഓറൽ സസ്പെൻഷൻ സാധാരണയായി വിവിധ അണുബാധകൾക്കായി കുട്ടികൾക്ക് നൽകാറുണ്ട്. മധ്യപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയാണ് ഇത് നിർമ്മിച്ചത്. മൊറാറിലെ ആശുപത്രിയിൽ വിതരണം ചെയാൻ സൂക്ഷിച്ചിരുന്ന ഈ മരുന്നിന്റെ 306 കുപ്പികളും പിടിച്ചെടുത്തു. ചില കുപ്പികളിൽ പ്രാഥമിക പരിശോധനയിൽ പ്രാണികളുടെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല. പരിശോധനാ വിവരം പുറത്തു വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ. ഈ മരുന്നിന്റെ ഒരു സാമ്പിൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറിയിലേക്കും അയയ്ക്കും.

മധ്യപ്രദേശിലും രാജസ്ഥാനിലുമായി നിരവധി കുട്ടികൾ മരിച്ചതിന് പിന്നാലെ കോൾഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെ റെസ്പിഫ്രഷ് ടിആർ, റീലൈഫ് എന്നീ ഗുണനിലവാരമില്ലാത്ത മരുന്നുകൾക്കും നിരോധനം ഏർപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top