ബ്രേ വയറ്റിന് വിട ചൊല്ലി ഡബ്ല്യൂ ഡബ്ല്യൂ ഇ

അകാലത്തിൽ അന്തരിച്ച ഡബ്ല്യൂ ഡബ്ല്യൂ ഈ മുൻ ചാമ്പ്യൻ ബ്രേ വയറ്റിനു ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഡബ്ല്യൂ ഡബ്ല്യൂ ഇയുടെ ഷോകൾ ഇന്നലെ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് 36 കാരനായ ബ്രേ വയറ്റ് ഹൃദയാഘാതം മൂലം വിടപറഞ്ഞത്. ആരോഗ്യകാരണങ്ങളാൽ മാസങ്ങളായി റെസ്ലിംഗ് രംഗത്ത് വയറ്റ് സജീവമായിരുന്നില്ല. തിരിച്ചുവരവിനായി ശ്രമിക്കുന്നതിനിടയിലാണ് മരണം ബ്രേ വയറ്റിനെ തട്ടിയെടുത്തത്.

2009 മുതൽ ഡബ്ല്യൂ ഡബ്ല്യൂ ഇയുടെ ഭാഗമായ ബ്രേ വയറ്റിന്റെ യഥാർഥ പേര് വിന്റം റോറ്റുണ്ട എന്നാണ്. റെസ്ലിംഗ് എന്റർടെൻമെന്റ് രംഗത്തെ സൂപ്പർ താരങ്ങളിലൊരാളായിരുന്ന ബ്രേ വയറ്റ് ഡബ്ല്യു ഡബ്ല്യൂ ഇ ചാമ്പ്യൻഷിപ്പ് ഒരുതവണയും യൂണിവേഴ്സൽ ചാമ്പ്യൻഷിപ്പ് രണ്ട് തവണയും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി ബ്രേ വയറ്റ് റിംഗിൽ പ്രത്യക്ഷപ്പെട്ടത്.

അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയൽ റംബിളിൽ എൽഎ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് പിന്നീട് വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടിൽ നിന്ന് വിട്ടുനിന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാല വിയോഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top