എല്ലാ പ്രതീക്ഷയും അവസാനിച്ചു; നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തീയതി നിശ്ചയിച്ചു. യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു. ഇതോടെ നിമിഷപ്രിയയെ രക്ഷിക്കാനുളള നിയമവഴികളെല്ലാം അടഞ്ഞിരിക്കുകയാണ്.
2017 ജൂലൈയിലാണ് തലാൽ എന്ന യെമന്‍ പൗരനെ നിമിഷപ്രിയ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചുവച്ചു ക്രൂരമായി പീഡിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷയുടെ വാദം. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ പിടിയിലായ നിമിഷയെ 2018ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
Also Read: കൊലമരത്തില്‍ നിന്നും നിമിഷപ്രിയ രക്ഷപ്പെടുമോ; ഇടപെടാമെന്ന് ഇറാന്‍റെ വാഗ്ദാനം
വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ബ്ലെഡ്മണി നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. അവസാന ശ്രമമെന്ന നിലയില്‍ യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. നാളെ തന്നെ കുടുംബത്തെ കാണുമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു.
Also Read: നിമിഷപ്രിയയോട് ദയവില്ല!! വധശിക്ഷ നടത്താൻ യെമൻ പ്രസിഡൻ്റിൻ്റെ ഉത്തരവ്
10 ലക്ഷം ഡോളര്‍ ബ്ലെഡ്മണിയായി നല്‍കാമെന്നാണ് കുടുംബത്തെ അറിയിക്കുക. കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്. നിമിഷയുടെ മോചനശ്രമവുമായി ഇവിടെയെത്തിയ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിലുണ്ട്. ഇവരെത്തിയ ശേഷം പ്ലാൻ ചെയ്ത മോചന ശ്രമങ്ങളും കാര്യമായി മുന്നോട്ട് നീങ്ങിയില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here