തലാലിന്റെ സഹോദരന്‍ കലിപ്പില്‍; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം ശരിയല്ല; കേന്ദ്രസര്‍ക്കാരും കാന്തപുരത്തെ തള്ളി

യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കാന്‍ ധാരണ ആയി എന്നുള്ള അവകാശവാദത്തില്‍ ആശയകുഴപ്പം. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫിസുമാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്ത് എത്തിയത്. കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയക്കു വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായാണ് ഇവര്‍ പറയുന്നത്. ദയാധനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇവര്‍ പറയുന്നു.
ALSO READ : കാന്തപുരത്തെ തള്ളി തലാലിൻ്റെ സഹോദരൻ; നിമിഷപ്രിയയുടെ മോചനം സങ്കീർണ്ണമാകുമോ?
എന്നാല്‍ ഈ അവകാശവാദങ്ങളെ മുഴുവന്‍ തള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സാമുവല്‍ ജെറോം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജയില്‍ അധികൃതരോടും പൊതുമാപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും സ,ാമുവല്‍ ജെറോം അവകാശപ്പെടുന്നു.
യെമനിലെ തരീമില്‍നിന്നുള്ള പണ്ഡിതനുമായ ഹബീബ് ഉമര്‍ ബിന്‍ ഫഫിള് നിയോഗിച്ച യെമന്‍ പണ്ഡിത സംഘത്തിനു പുറമേ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളില്‍ വധശിക്ഷ റദ്ദാക്കാന്‍ തീരുമാനമുണ്ടായി എന്ന് എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ ഓഫിസ് അറിയിച്ചത്.
ശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്ന് താലാലിന്റെ അബ്ദുള്‍ ഫത്താഹ് മെഹ്ദിയും വ്യക്തമാക്കിയിട്ടുണ്ട്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം എന്നാണ് യെമന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സഹോദരന്‍ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here