നിമിഷപ്രിയക്ക് മാപ്പ്നൽകാതെ യെമെന്‍ കുടുംബം; ബിബിസിയോട് നിലപാട് വെളിപ്പെടുത്തി തലാലിൻ്റെ സഹോദരൻ

വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി കാത്തിരിക്കുകയാണ് കേരളം. പക്ഷെ കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊല്ലപ്പെട്ട യെമെൻ സ്വദേശി തലാലിൻ്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിബിസി അറബിക്കിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ അബ്ദുൽഫത്തേഹ് മഹ്‌ദി കുടുംബത്തിന്റെ നിലപാട് വെളുപ്പെടുത്തിയത്.
Also Read : ‘കാന്തപുരത്തിന് പത്മപുരസ്കാരം നൽകണം’… നിമിഷപ്രിയ കേസിലെ ഇടപെടൽ ഒറ്റപ്പെട്ടതല്ല
ക്രൂരമായ കുറ്റകൃത്യംകൊണ്ട് മാത്രമല്ല, ഏറെ നീണ്ടുനിന്ന നിയമവ്യവഹാരം കാരണവും കുടുംബം ഏറെ പ്രയാസം അനുഭവിച്ചു. തങ്ങളുടെ നിലപാട് വ്യക്തമാണ്. ദൈവത്തിൻ്റെ നിയമം നടപ്പാക്കണമെന്ന് നിർബന്ധിക്കുന്നു. വധശിക്ഷയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല. ഇന്ത്യൻ മാധ്യമങ്ങളിൽ കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുന്നതിൽ ഖേദമുണ്ട്. സത്യത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളിലും വിഷമമുണ്ട്. എന്തു തർക്കമായാലും എന്തു കാരണംകൊണ്ടായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരൻ പറഞ്ഞു.
ബിബിസി അറബിക്കിന് നൽകിയ അഭിമുഖത്തിന് പിന്നാലെ തലാലിന്റെ സഹോദരൻ സാമൂഹികമാധ്യമത്തിലും തന്റെ നിലപാട് ആവർത്തിച്ചു. മധ്യസ്ഥശ്രമങ്ങളെ സംബന്ധിച്ച് ഇന്ന് കേട്ടതൊന്നും പുതുമയുള്ള കാര്യമല്ല വർഷങ്ങൾക്കിടെ പല മധ്യസ്ഥശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ നിലപാടിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ നിർഭാഗ്യവശാൽ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. എന്തായാലും സമവായ ചർച്ചകൾക്ക് തയ്യാറല്ലെന്നും സഹോദരൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here