യോഗേഷ് ഗുപ്തയെ തിരുത്തി മനോജ് എബ്രഹാം; വിജിലൻസിലെ വിവാദ സർക്കുലർ പിൻവലിച്ചു

വിജിലൻസ് മുൻ ഡയറക്ടർ യോഗേഷ് ഗുപ്തയുടെ വിവാദ സർക്കുലർ ഇപ്പോഴത്തെ ഡയറക്ടർ മനോജ് എബ്രഹാം തിരുത്തി. നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥർക്കെതിരായ കേസുകള്‍ എസ്പിമാർ തീർപ്പാക്കണമെന്ന സർക്കുലറാണ് തിരുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫയൽമാത്രം തനിക്കയച്ചാൽ മതിയെന്നായിരുന്നു യോഗേഷ് ഗുപ്തയുടെ നിർദ്ദേശം.
സർക്കുലർ നിയമവിരുദ്ധവും വിജിലൻസ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീർപ്പാക്കേണ്ടത് ഡയറക്ടർ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാർക്ക് നൽകിയ പുതിയ നിർദ്ദേശം. നിലവിലെ നിർദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മനോജ് എബ്രഹാം ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ രണ്ടു തട്ടായി തിരിക്കുന്നതാണ് സർക്കുലറെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. സർക്കുലർ നിയമവിരുദ്ധമെന്ന് അഡി.ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും നിയമോപദേശം നൽകിയിരുന്നു. മറ്റൊരു മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സമാനമായി ഇറക്കിയ ഉത്തരവ് സർക്കാർ നേരത്തെ തിരുത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here