യുവ വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ചു; 32 കാരനായ ഫാദര്‍ ലൂയി പുത്തൂരാണ് ജീവനൊടുക്കിയത്

കന്യാസ്ത്രിമാരുടെ മാത്രമല്ല യുവ വൈദികരുടെയും ആത്മഹത്യ കത്തോലിക്ക സഭയില്‍ പെരുകുന്നു. തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ഒക്ടോബര്‍ 22നാണ് പതിയാരം പള്ളിയില്‍ വികാരിയായി ഇദ്ദേഹം ചാര്‍ജ്ജെടുത്തത്. പള്ളിയോടനുബന്ധിച്ച് വൈദികന് താമസിക്കാനുള്ള
കിടപ്പ്മുറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് 12.30 ന് പള്ളിമണിയടിക്കുന്നതിനായി കപ്യായര്‍ വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിക്കുകയും പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലുടെ നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടത്.

പള്ളി ജീവനക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top