സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് തൂങ്ങിമരിച്ചു

മംഗളൂരുവിലാണ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തത്. കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് ആത്മഹത്യ. കാർക്കള സ്വദേശിയായ 23 വയസ്സുള്ള അഭിഷേക് ആചാര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അഭിഷേക്. കുറച്ചു നാളുകളായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ അഭിഷേക് ഫോണിൽ പകർത്തിയിരുന്നു. ഇത് സുഹൃത്തുക്കൾ കാണാനിടയായതാണ് സംഭവങ്ങൾക്കെല്ലാം തുടക്കം. സ്വകാര്യ ദൃശ്യങ്ങൾ കണ്ടുവെന്നും അത് പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിരമായുള്ള ഭീഷണിയിൽ മനംനൊന്താണ് അഭിഷേക് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
മരിച്ച സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അതിൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്ത നാല് പേരുടെ പേരുകൾ അഭിഷേക് എഴുതിയിരുന്നു. സംഭവത്തിൽ കാർക്കള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അഭിഷേകിന്റെ ആത്മഹത്യ കുറുപ്പും മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈലിലെ ഡേറ്റ വീണ്ടെടുത്തതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂയെന്നാണ് പൊലീസ് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here