ലൈംഗിക ബന്ധം അഭിനയിക്കാൻ നിർദേശം; ഇരയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ; യുവദമ്പതികള്‍ സൈക്കോ

പത്തനംതിട്ട കോയിപ്രത്ത് അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരപ്രീഡനം. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂര മര്‍ദനത്തിനിരയാക്കിയ യുവദമ്പതികള്‍ അറസ്റ്റിൽ. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിലുള്ള യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്ന് പോലീസ്. വ്യത്യസ്തമായ രണ്ട് ദിവസങ്ങളിലായാണ് യുവാക്കൾക്ക് ആക്രമണം നേരിട്ടത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പോലീസിന്റെ പിടിയിലായി.
Also Read : അച്ഛന്‍,അമ്മാവന്‍, നാട്ടുകാരന്‍; പതിനാറുകാരി ഇരയായത് ക്രൂരമായ ലൈംഗിക ചൂഷണത്തിന്; അറസ്റ്റ്
തങ്ങളുടെ മുൻ സഹപ്രവർത്തകരായിരുന്ന ആളുകളെ ഓണത്തിന് വീട്ടികളിലേക്ക് ക്ഷണിച്ചു വരുത്തിയാണ് പ്രതികൾ ക്രൂരമായി ഉപദ്രവിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതായി അഭിനയിച്ചശേഷം ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഇരയാക്കപ്പെട്ടവർ പറഞ്ഞു. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തെന്നും എഫ്ഐആറിലുണ്ട്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു പീഡനം. സംഭവം പുറത്തറിഞ്ഞാൽ വീട്ടുകാരെ ഉപദ്രവിക്കും എന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here