ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്; ഭക്തരുടെ തല്ലുവാങ്ങി യുവാവ്

ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഭക്തയുടെ നേരെ ഇറച്ചിക്കഷണം എറിഞ്ഞതായി പരാതി. ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നവർ പ്രതിയെ പിടികൂടി മർദിച്ച ശേഷമാണ് പൊലീസിനെ ഏല്പിച്ചത്.
പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉമേഷ് യാദവെന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. ആരതി നടത്തവേയാണ് സംഭവമുണ്ടായത്.
Also Read : മകള്‍ കവിത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു; പിടിച്ച് പുറത്താക്കി ചന്ദ്രശേഖര റാവു
പ്രതി മൊഴി മാറ്റിപ്പറയുകയാണെന്നും പ്രാദേശത്തെ ഒരു ഇറച്ചിക്കടക്കാരൻ ആവശ്യപ്പെട്ടതിൻ്റെ പേരിലാണ് ഇറച്ചി എറിഞ്ഞതെന്ന് മൊഴി നൽകിയെന്നും സർക്കിൾ ഓഫിസർ അനുരാഗ് സിങ് പറയുന്നു. ഗൂഢാലോചന നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സ്റ്റേഷൻ വളഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here