‘നിനക്ക് കൈ വേദനിക്കും, ആ ചിത്രം എനിക്ക് തരൂ’; കുഞ്ഞു വരക്കാരന് പ്രധാനമന്ത്രിയുടെ സർപ്രൈസ് വാഗ്ദാനം

ഇന്ന് തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിയും കുട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ജനക്കൂട്ടത്തിനിടയിൽ തന്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ പ്രധാനമന്ത്രി ശ്രദ്ധിച്ചത്.

നീല സ്യൂട്ടും പലവർണ്ണങ്ങളുള്ള തലപ്പാവുമണിഞ്ഞ മോദിയുടെ മനോഹരമായ ചിത്രമാണ് ആ കുട്ടി വരച്ചു കൊണ്ടുവന്നത്. പ്രസംഗം പകുതിക്ക് വെച്ച് നിർത്തിയ പ്രധാനമന്ത്രി കുട്ടിയുമായി സംവദിക്കുകയായിരുന്നു. ‘കൈകൾ മുകളിലേക്ക് ഉയർത്തി ഈ കുട്ടി ഒരുപാട് നേരമായി നിൽക്കുന്നത് ഞാൻ കാണുന്നുണ്ട്. നിനക്ക് കൈ വേദനിക്കും മകനേ. ആ ചിത്രം ഇങ്ങോട്ട് തരൂ, നിന്റെ വിലാസം ചിത്രത്തിന് പിന്നിൽ എഴുതണം. ഞാൻ നിനക്ക് കത്തെഴുതാം,’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോട് ആ ചിത്രം വാങ്ങി വിലാസം കുറിച്ചെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആ കുട്ടി കൊണ്ടുവന്ന സ്നേഹവും അനുഗ്രഹവുമാണ് ആ ചിത്രത്തിലുള്ളത്. അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, എന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ വലിയ കൈയടികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. റാലിക്കിടെ തനിക്കായി പുസ്തകം തയ്യാറാക്കി കൊണ്ടുവന്ന മറ്റൊരു സ്ത്രീയേയും പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും രാഷ്ട്രീയ റാലിക്കുമായി കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് തിരുവനന്തപുരത്ത് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. റോഡ് ഷോയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേടിയ ചരിത്ര വിജയത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top