അങ്കണവാടി തിരഞ്ഞെടുപ്പല്ല വരുന്നത്; പുനസംഘടനയില്‍ അനിശ്ചിതത്വം ഒഴിവാക്കണം; കോണ്‍ഗ്രസിനെ വാരിനിലത്തടിച്ച് യൂത്ത്‌കോണ്‍ഗ്രസ്

യുവാക്കള്‍ കാണിക്കുന്ന അച്ചടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. വാര്‍ത്താസമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസിനെതിരെ യൂത്ത് കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കോണ്‍ഗ്രസിലെ പുനസംഘടന സംബന്ധിച്ച അനിശിചിതത്വം പരിഹരിക്കണം. വരാന്‍ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പാണെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തിക്കരുത്. നേതൃമാറ്റമുണ്ടെങ്കില്‍ അത് വേഗത്തില്‍ നടപ്പാക്കണം. നേതൃമാറ്റം ഇല്ലെങ്കില്‍ അത് വിശദീകരിക്കണം. അല്ലാതെ ഉത്തരവാദിത്വം ഇല്ലാത്ത പ്രവര്‍ത്തനങ്ങളുമായി മൂന്നോട്ട് പോയാല്‍ അത് താങ്ങാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ചെറുപ്പക്കാര്‍ കാണിക്കുന്ന ഉത്തരവാദിത്വം മുതിര്‍ന്ന നേതാക്കളും കാണിക്കണം. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രസ്താവനയും യുവാക്കളില്‍ നിന്നുണ്ടാകുന്നില്ല. അത് നേതാക്കള്‍ മനസിലാക്കണം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കാനുള്ള പ്രവര്‍ത്തനമാണ് നടക്കേണ്ടത്. അല്ലാതെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ കുറിച്ചല്ലെന്നും രാഹുല്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here