വിമതനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി; വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഒഴിയുന്നില്ല

വയനാട് ജില്ലാ പഞ്ചയത്തിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ജഷീര്‍ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്കാണ് സീറ്റ് ചോദിച്ചത്. പുതിയ ഡിവിഷനായ തോമാട്ടുചാല്‍ ഡിവിഷനാണ് മത്സരിക്കാനായി ജഷീര്‍ ചോദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് അംഗീകരിച്ചില്ല. വി.എന്‍.ശശീന്ദ്രനെ സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചു.
ഇതോടെ തോമാട്ടുചാല്‍ ഡിവിഷനില്‍ വിമതനായി മത്സരിക്കുമെന്ന് ജഷീര്‍ പള്ളിവയല്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ജഷീറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. നേരത്തെ മീനങ്ങാടി സീറ്റ് നല്‍കാം എന്ന് കോണ്‍ഗ്രസ് അറിയിച്ചെങ്കിലും ജഷീര്‍ ഇത് അംഗീകരിച്ചില്ല
ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നലെ രാത്രിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, കെ.എസ്.യു ജില്ലാപ്രസിഡന്റ് എന്നിവര്‍ക്ക് സീറ്റ് നല്‍കുകയും ചെയതു. അവസാന നിമിഷവും ജഷീറുമായി നേതാക്കള്‍ ചര്‍തച്ച നടത്തുകയാണ്. എല്‍ഡിഎഫും ജഷീറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. നിലവില്‍ ആര്‍ജെഡിയാണ് തോമാട്ടുചാല്‍ ഡിവിഷനില്‍ മത്സരിക്കുന്നത്. ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ജഷീറിന് പിന്തുണ നല്‍കുന്നതും ആലോചിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here